x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഴ​ക്ക​ട​ൽ മീൻപിടിത്തത്തിന് ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​: മ​ന്ത്രി സജി ചെറിയാൻ


Published: November 7, 2025 06:39 AM IST | Updated: November 7, 2025 06:39 AM IST

ചേ​ര്‍​ത്ത​ല: കേ​ര​ള​ത്തി​ലെ ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ ആ​ധു​നി​ക ശാ​സ്ത്ര-​സാ​ങ്കേ​തി​ക​വി​ദ്യ കൊ​ണ്ടു​വ​രാ​നാ​യി ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തു വ​രു​ന്ന​തെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. അ​ർ​ത്തു​ങ്ക​ൽ ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ന്‍റെ മൂ​ന്നാം​ഘ​ട്ട പു​ലി​മു​ട്ടു​ക​ളു​ടെ​യും മ​റ്റ് അ​നു​ബ​ന്ധ പ്ര​വൃത്തി​ക​ളു​ടെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


അ​ർ​ത്തു​ങ്ക​ൽ പ്ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​താ​ഭി​ലാ​ഷ​മാ​ണ് യാ​ഥാ​ർ​ഥ്യമാ​കാ​ൻ പോ​കു​ന്ന​ത്. 2027 സെ​പ്റ്റം​ബ​റി​ൽ ഹാ​ർ​ബ​ർ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വ​ലി​യ ക​ട​ൽ​ത്തീ​ര​മു​ള്ള ആ​ല​പ്പു​ഴ​യ്ക്ക് ഹാ​ർ​ബ​റു​ക​ൾ കു​റ​വാ​ണെ​ന്ന തി​രി​ച്ച​റി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് ഹാ​ർ​ബ​റു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്.


മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. ക​ട​ൽ​ക്ഷോ​ഭം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽനി​ന്നും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്ന സ​ർ​ക്കാ​രാ​ണി​തെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. പു​ലി​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃത്തി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം മ​ന്ത്രി സ​ജി ചെ​റി​യാ​നും മ​ന്ത്രി പി. ​പ്ര​സാ​ദും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.


ഹാ​ർ​ബ​ർ എ​ന്‍​ജി​നി​യ​റിം​ഗ് വ​കു​പ്പ് ചീ​ഫ് എ​ൻ​ജ​ിനി​യ​ർ ഇ​ൻ ചാ​ർ​ജ് വി.​കെ. ലോ​ട്ട​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി​മോ​ൾ സാം​സ​ൺ, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി അ​നി​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ബു എ​സ്. പ​ത്മം, അ​ർ​ത്തു​ങ്ക​ൽ ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ.​ യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത​യ്യി​ല്‍, മ​ത്സ്യ ബോ​ർ​ഡ് അം​ഗം ടി.​എ​സ്. രാ​ജേ​ഷ്, തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പറേ​ഷ​ൻ മെ​ംബർ പി.​ഐ. ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : local nattuvishesham Saji Cherian

Recent News

Up