x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല​ഞ്ഞി​യി​ൽ ര​ണ്ട് പേ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വം: ‌പ്ര​തി പി​ടി​യി​ൽ


Published: December 31, 2025 08:18 AM IST | Updated: December 31, 2025 08:18 AM IST

കൂ​ത്താ​ട്ടു​കു​ളം: ഇ​ല​ഞ്ഞി​യി​ൽ ര​ണ്ടു​പേ​രെ മാ​ര​ക​മാ​യി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. പാ​ലോ​ട് പ​ര​ത​ന്നൂ​ർ അ​ജി​നാ മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ ഹ​ക്കീം (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ ​മാ​സം 26നാ​ണ് പ്ര​തി അ​ബ്ദു​ൾ ഹ​ക്കീം ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ നെ​യ്യാ​റ്റി​ൻ​ക​ര തി​രു​പ്പ​നം പെ​രു​മ​വി​ള​യി​ൽ ലാ​ലി (53), കൃ​ഷ്ണ​പി​ള്ള (64 ) എ​ന്നി​വ​രെ മാ​ര​ക​മാ​യി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

മൂ​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് മൊ​ഴി. കൂ​രി​ലു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ റ​ബ​ർ മ​രം വെ​ട്ടു​ന്ന​തി​നാ​യി എ​ത്തി​യ ഇ​വ​ർ ചീ​രാ​ഞ്ചി​റ​യി​ൽ വാ​ക്ക​ണ്ട​ത്തി​മ​ല​യി​ലെ വീ​ട്ടി​ലാ​ണ് ര​ണ്ട് മാ​സ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്.

ഒ​ളി​വി​ലാ​യി​രു​ന്നു പ്ര​തി​യെ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ബ്ദു​ൽ ഹ​ക്കീ​മി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ലാ​ലി​യും കൃ​ഷ്ണ​പി​ള്ള​യും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

Tags : nattu vishesham hacked to death

Recent News

Up