x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സു​കാ​ര​നു മ​ർ​ദ​നം: രണ്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ


Published: February 16, 2026 06:42 AM IST | Updated: February 16, 2026 06:42 AM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ൽ​വച്ച് പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. വി​ന​യ് പ്ര​കാ​ശ്, സു​ർ​ജി​ത് എ​ന്നി​വ​രെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

പോ​ലീ​സു​കാ​ര​നാ​യ മി​ഥു​ൻ റോ​യി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ആ​ളാ​ണ് വി​ന​യ് പ്ര​കാ​ശ്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രേ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം പോ​ലീ​സു​കാ​ര​നാ​യ മി​ഥു​ൻ റോ​യി​ക്കെ​തി​രേ ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തു സം​ബ​ന്ധി​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ. ​കാ​ർ​ത്തി​ക് എ​സി​പി​യോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പോ​ലീ​സു​കാ​ര​നെ​തി​രേ ചു​മ​ത്തി​യ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചാ​ക്ക​യി​ലെ മാ​ളി​ൽ കൂ​ട്ടു​കാ​ര​നൊ​പ്പം ഷോ​പ്പിം​ഗി​നെ​ത്തി​യ മി​ഥു​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പി​ന്തു​ട​ർ​ന്നെ​ത്തി മ​ർ​ദി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ പു​തുവ​ത്സ​ര​ദി​ന​ത്തി​ൽ ശം​ഖു​മു​ഖം ബീ​ച്ചി​ൽ പോ​ലീ​സും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​രാ​ഗ്യ​മാ​ണ് മ​ർ​ദ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണു മി​ഥു​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up