x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്ത് ര​ണ്ടാ​യി​രം കോ​ടി​യു​ടെ പ​ദ്ധ​തി


Published: February 14, 2026 04:57 AM IST | Updated: February 14, 2026 04:57 AM IST

കോ​ഴി​ക്കോ​ട്:​ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തി​ന്‍റെ മു​ഖം മാ​റ്റാ​ന്‍​പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. പൊ​തു–​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത മാ​തൃ​ക​യി​ൽ തു​റ​മു​ഖ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള 2,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി.

രാ​ജ്യ​ത്തെ ആ​ദ്യ ഡീ​പ് വാ​ട്ട​ർ ട്രാ​ൻ​ഷി​പ്മെ​ന്‍റ് തു​റ​മു​ഖ​മാ​യ വി​ഴി​ഞ്ഞ​ത്തി​ന് സ​മാ​ന​മാ​യി വ​ൻ​കി​ട വി​ദേ​ശ ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ൾ അ​ടു​പ്പി​ക്കാ​ൻ ക​ഴി​യാ​വു​ന്ന വി​ധം തു​റ​മു​ഖ വാ​ർ​ഫും ക​പ്പ​ൽ ചാ​ലും ആ​ഴം കൂ​ട്ടു​ന്ന​തി​നൊ​പ്പം അ​ന്താ​രാ​ഷ്ട്ര ഷി​പ്പിം​ഗ് പാ​ത​യോ​ട്‌ കൂ​ട്ടി​യി​ണ​ക്കി സ​മു​ദ്ര ലോ​ജി​സ്റ്റി​ക്കി​ലും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ലും വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​തു​റ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

തു​റ​മു​ഖ വി​ക​സ​നം കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ളും അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളും വ​രു​ന്ന​തോ​ടെ വ​ൻ​തോ​തി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്ക​പ്പെ​ടും. പു​തി​യ തു​റ​മു​ഖ വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര – സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം നേ​ര​ത്തെ പൂ​ർ​ത്തി​യാ​യി.

സെ​പ്റ്റം​ബ​റി​ല്‍ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യി​രു​ന്നു. ബേ​പ്പൂ​ർ തു​റ​മു​ഖ വി​ക​സ​നം സാ​ധ്യ​മാ​യാ​ൽ മം​ഗ​ളൂ​രു, ഗു​ജ​റാ​ത്ത് മു​ദ്രാ പോ​ർ​ട്ടു​ക​ളു​മാ​യും കൂ​ട്ടി​യി​ണ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് സാ​ധ്യ​ത​യേ​റെ​യാ​ണ്.

വി​ഴി​ഞ്ഞം, കൊ​ല്ലം, ബേ​പ്പൂ​ർ തു​റ​മു​ഖ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യു​ള്ള വി​ക​സ​നം സം​സ്ഥാ​ന​ത്ത് വ​ൻ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കും. ക്രൂ​സ് ക​പ്പ​ൽ സ​ർ​വീ​സും ആ​രം​ഭി​ക്കാ​നി​രി​ക്കെ ബേ​പ്പൂ​ർ ഭാ​വി​യി​ൽ ഒ​രു പോ​ർ​ട്ട് സി​റ്റി​യാ​യി മാ​റു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Up