x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ട് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ യു​ഡി​എ​ഫി​ന്


Published: January 14, 2026 12:45 AM IST | Updated: January 14, 2026 12:45 AM IST

ക​രൂ​ർ: ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. യു​ഡി​എ​ഫി​നൊ​പ്പം​നി​ന്ന് വി​ജ​യി​ച്ച സ്വ​ത​ന്ത്ര അം​ഗം പ്രി​ന്‍​സ് കു​ര്യ​ത്തി​നെ കൂ​റു​മാ​റ്റി പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​പ​ദ​വി ന​ല്‍​കി​യാ​ണ് ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം പി​ടി​ച്ച​ത്. എ​ന്നാ​ല്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഈ ​നേ​ട്ടം ആ​വ​ര്‍​ത്തി​ക്കാ​ന്‍ എല്‍​ഡി​എ​ഫി​ന് ക​ഴി​ഞ്ഞി​ല്ല.

വോ​ട്ടിം​ഗി​ലൂ​ടെ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ലെ സി.​ആ​ര്‍. സ​ജീ​വി​ന് ല​ഭി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ല്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​യ​സ് മാ​ണി​യും വി​ജ​യി​ച്ചു. ഇ​തോ​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ര​ണ്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ യു​ഡി​എ​ഫി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലായി.

Tags : nattu vishesham two standing committees UDF gets

Recent News

Up