ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം കൊല്ലം ഡിസിസിയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച ജനപിന്തുണ നേടിയ യുഡിഎഫ് അസംബ്ലി തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുമെന്ന് എഐസിസി ജന. സെക്രട്ടറി ദീപാദാസ് മുൻഷി. ജനപിന്തുണ വോട്ടായി മാറാനുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്ക് ബൂത്ത്തലത്തിൽ കർമ പദ്ധതികൾ നടപ്പിലാക്കുമെന്ന് അവർ പറഞ്ഞു.
അസംബ്ലി തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി ഡിസിസിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗം ലക്ഷ്യ 26 ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപാദാസ് മുൻഷി. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി. സി. വിഷ്ണുനാഥ് എംഎൽഎ, എഐസിസി സെക്രട്ടറി വി.എം. സന്ദീപ്, നേതാക്കളായ ബിന്ദുകൃഷ്ണ, എം.എം.നസീർ, എ.ഷാനവാസ്ഖാൻ, എ.കെ.ഹഫീസ്, പി. ജർമിയാസ്, സൈമൺ അലക്സ്, സൂരജ് രവി, ആർ. ചന്ദ്രശേഖരൻ, ജി. ലീലാകൃഷ്ണൻ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam