x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻപ് യു​ഡി​എ​ഫ് ത​ക​രും: എ. ​വി​ജ​യ​രാ​ഘ​വ​ൻ


Published: December 5, 2025 01:32 AM IST | Updated: December 5, 2025 01:32 AM IST

നി​ലമ്പൂർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് യു​ഡി​എ​ഫ് ത​ക​രു​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ.​വി​ജ​യ​രാ​ഘ​വ​ൻ. നി​ല​ന്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ലമ്പൂർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ നി​ര​യി​ൽ​നി​ന്ന് പ്ര​ചാ​ര​ണം ന​യി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​പ്പോ​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​ൻ ഓ​ടി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത് കോ​ർ​പ​റേ​റ്റു​ക​ൾ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ ബി​ജെ​പി സ​ർ​ക്കാ​രാ​ണ്.
15 കോ​ർ​പ​റേ​റ്റു​ക​ൾ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ൽ നി​ന്നെ​ടു​ത്ത 36000 കോ​ടി രൂ​പ തി​രി​ച്ച​ട​യ്ക്കാ​തെ രാ​ജ്യം വി​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം തു​ട​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മു​ഹ​മ്മ​ദ് റ​സാ​ഖ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, പ​രു​ന്ത​ൻ നൗ​ഷാ​ദ്, സ്ക​റി​യ ക്നാം​തോ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും നി​ല​ന്പൂ​രി​ൽ ന​ട​ന്നു.

Tags : Local News Nattuvishesham Malappuram

Recent News

Up