x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നി​യ​ന്ത്രി​ത ഇ​റ​ക്കു​മ​തി : സം​സ്ഥാ​ന​ത്ത് വ​രാ​ൽ മ​ത്സ്യ​കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​യി സ്നേ​ക്ക് ഹെ​ഡ് റാ​ബ്ഡോ വൈ​റ​സ് രോ​ഗം


Published: November 21, 2025 05:29 AM IST | Updated: November 21, 2025 05:29 AM IST

തേ​ഞ്ഞി​പ്പ​ലം: കേ​ര​ള​ത്തി​ൽ വ​രാ​ൽ മ​ത്സ്യ​കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​യി സ്നേ​ക്ക് ഹെ​ഡ് റാ​ബ്ഡോ വൈ​റ​സ് രോ​ഗം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​നി​യ​ന്ത്രി​ത ഇ​റ​ക്കു​മ​തി​യെത്തുട​ർ​ന്ന് വൈ​റ​സ് രോ​ഗം വ്യാ​പി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

വ​രാ​ൽ മ​ത്സ്യ​വി​ത്തു​ക​ളി​ൽ രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യും ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന മ​ത്സ്യ​വി​ത്ത് കേ​ന്ദ്രം ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ത്സ്യ​വി​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ മു​ഖേ​ന ക​ർ​ഷ​ക​ർ​ക്കും വി​പ​ണ​ന രം​ഗ​ത്തു​ള്ള​വ​ർ​ക്കും അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

അ​ണു​വാ​ഹ​ക​രാ​യ​തും അ​സു​ഖ ബാ​ധി​ത​രാ​യി​ട്ടു​ള്ള​തു​മാ​യ വ​രാ​ൽ വി​ത്തു​ക​ൾ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ സം​സ്ഥാ​ന​ത്ത് എ​ത്തി​പ്പെ​ടു​ക​യും ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​കു​ക​യും ചെ​യ്താ​ൽ അ​പ്ര​കാ​ര​മു​ള്ള വി​ത്ത് മ​ത്സ്യ​ങ്ങ​ൾ പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കും മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും എ​ത്തി​പ്പെ​ടു​ന്ന​തി​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ ത​ന​ത് വ​രാ​ൽ മ​ത്സ്യ മേ​ഖ​ല​യി​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്.

കേ​ര​ള മ​ത്സ്യ​വി​ത്ത് നി​യ​മം 2015 ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​നി​യൊ​രു നി​ർ​ദേ​ശം സം​സ്ഥാ​ന മ​ത്സ്യ​വി​ത്ത് കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന​ത് വ​രെ കേ​ര​ള മ​ത്സ്യ​വി​ത്ത് നി​യ​മ​പ്ര​കാ​രം ര​ജി​സ്ട്രേ​ഷ​നും ലൈ​സ​ൻ​സും നേ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​രാ​ൽ വി​ത്തു​ത്്പാ​ദ​ന ഹാ​ച്ച​റി​ക​ൾ, വ​രാ​ൽ വി​ത്തു​ത്പാ​ദ​ന ഫാ​മു​ക​ൾ, വ​രാ​ൽ വി​ത്തു​പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ർ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് വ​രാ​ൽ വി​ത്തു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​നോ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സം​സ്ഥാ​ന​ത്ത് വ​രാ​ൽ ഉ​ത്്പാ​ദ​നം ന​ട​ത്തു​ന്ന​വ​ർ അ​ത​ത് ജി​ല്ല​ക​ളി​ലെ മ​ത്സ്യ​വി​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ത്തു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ ബാ​ധ സാ​ധ്യ​ത​യി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്.

Tags : Local News Nattuvishesham Malapuram

Recent News

Up