x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്ക​രി​പ്പൂ​രി​ലും വ​ലി​യ​പ​റ​മ്പി​ലും അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ൾ


Published: January 7, 2026 01:13 AM IST | Updated: January 7, 2026 01:13 AM IST

തൃ​ക്ക​രി​പ്പൂ​ർ: സ്ഥി​രം​സ​മി​തി​ക​ളി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ​പ​റ​മ്പി​ലും തൃ​ക്ക​രി​പ്പൂ​രി​ലും മു​ന്ന​ണി​ക​ളി​ലെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് അ​പ്പു​റ​ത്താ​ണ് കാ​ര്യ​ങ്ങ​ൾ എ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫി​ന് വെ​റും മൂ​ന്ന് അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യി​ലേ​ക്ക് 20 അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫ് പ​ക്ഷ​ത്തെ ഫാ​യി​സ് ബീ​രി​ച്ചേ​രി​ക്കൊ​പ്പം എ​ൽ​ഡി​എ​ഫ് അം​ഗം എം. ​രാ​മ​ച​ന്ദ്ര​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന വി​വി​ധ സ​മി​തി​ക​ളി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ത്. വി​ക​സ​ന​കാ​ര്യ​സ​മി​തി​യി​ൽ ഒ​രം​ഗ​ത്തെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന എ​ൽ​ഡി​എ​ഫ് ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത​തി​നാ​ൽ വൈ​ക്ക​ത്ത് വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ച എം. ​രാ​മ​ച​ന്ദ്ര​ൻ വി​ക​സ​ന​കാ​ര്യ സ​മി​തി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​റം​ഗ​ങ്ങ​ൾ മ​ത്സ​രി​ച്ച വോ​ട്ടെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ ഫാ​യി​സ് ബീ​രി​ച്ചേ​രി​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടാം മു​ൻ​ഗ​ണ​ന ക്ര​മ​പ്ര​കാ​രം എം. ​രാ​മ​ച​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ദ്യ അ​പേ​ക്ഷ​ക​ൻ എ​ന്ന പ​രി​ഗ​ണ​ന​യാ​ണ് എം. ​രാ​മ​ച​ന്ദ്ര​ന് അ​നു​കൂ​ല​മാ​യ​ത്. ഇ​തോ​ടെ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ഉ​ടു​മ്പു​ന്ത​ല ഈ​സ്റ്റ് വാ​ർ​ഡി​ലെ എം.​കെ. സ​ക്കീ​ന വി​ക​സ​ന സ്ഥി​രം സ​മി​തി​യി​ൽ നി​ന്നും പു​റ​ത്താ​യി.

അ​തേ​സ​മ​യം വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ വെ​ട്ടി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ വ​നി​ത സം​വ​ര​ണ സീ​റ്റി​ൽ എ​ൽ​ഡി​എ​ഫ് മ​ത്സ​രി​ക്കാ​തി​രു​ന്ന​ത് ആ​ശ​യ കു​ഴ​പ്പ​വു​മു​ണ്ടാ​ക്കി.

പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 14 അം​ഗ​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് എ​ട്ടം​ഗ​ങ്ങ​ളും എ​ൽ​ഡി​എ​ഫ് ആ​റ് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. വ​നി​താ സം​വ​ര​ണ​ത്തി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം യു​ഡി​എ​ഫ് മ​ന​സി​ലാ​ക്കി​യ​ത് വൈ​കി​യാ​ണ്. അ​പ്പോ​ഴേ​ക്കും വി​വി​ധ സ​മി​തി​ക​ളി​ലേ​ക്ക് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ധാ​ര​ണ വ​രു​ത്തി​യി​രു​ന്നു.

എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് ഒ​രു വ​നി​ത​യെ ധ​ന​കാ​ര്യ​സ​മി​തി​യി​ൽ വി​ജ​യി​പ്പി​ച്ചാ​ൽ മ​റ്റു മൂ​ന്ന് ക​മ്മി​റ്റി​ക​ളും അ​നാ​യാ​സം ജ​യി​ച്ചു​ക​യ​റാ​മെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് ക​ണ​ക്കു കൂ​ട്ട​ൽ. എ​ന്നാ​ൽ നാ​ലു സ​മി​തി​ക​ളി​ലും വി​ജ​യി​ക്കാ​വു​ന്ന ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫി​ന് ഉ​ണ്ടാ​യി​രു​ന്നി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക് മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്ന​ത് എ​ൽ​ഡി​എ​ഫി​ന്‍റെ ത​ന്ത്ര​മാ​യി​രു​ന്നു. ഇ​ത് ഇ​ന്നു ന​ട​ക്കു​ന്ന ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ചു. വ​നി​ത അം​ഗ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും ഇ​ന്നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യാ​ൽ ഇ​ത് യു​ഡി​എ​ഫി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​വും.

Tags : Thrikaripur and Valiyaparampi nattuvishasham local news

Recent News

Up