കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പ്രതി
പയ്യന്നൂര്‍: കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം ഡിസിസി ജനറല്‍ സെക്രട്ടറി എ.പി. നാരായണന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഡി.കെ. ഗോപിനാഥ്, പിലാക്കല്‍ അശോകന്, പ്രശാന്ത് കോറോം, കെ.ടി. ഹരീഷ്, വി.വി. ഉണ്ണികൃഷ്ണന്, മധു എരമം, കെ.കെ. ഫല്ഗുനന്, അത്തായി പദ്മിനി, ഇ.പി. ശ്യാമള, ടി.വി. പുഷ്പവല്ലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Union Budget nattuvishesham local news