x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ക്യ ക്രി​സ്മ​സ് സ​മ്മേ​ള​ന​വും കാ​ര​ൾഗാ​ന​ മ​ത്സ​ര​വും ക​ലാസ​ന്ധ്യ​യും


Published: December 30, 2025 06:23 AM IST | Updated: December 30, 2025 06:23 AM IST


നെ​ടു​മ​ങ്ങാ​ട്: എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​ക്യ ക്രി​സ്മ​സ് സ​മ്മേ​ള​ന​വും കാ​ര​ൾ​ഗാ​ന മ​ത്സ​ര​വും ക​ലാ സ​ന്ധ്യ​യും ന​ട​ത്തി. നെ​ടു​മ​ങ്ങാ​ട് എ​പി​എം സി​എ​സ്ഐ ഇ​ട​വ​ക​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ സി ​എ​സ്ഐ, സാ​ൽ​വേ​ഷ​ൻ ആ​ർ​മി, ലൂ​ഥ​റ​ൻ ച​ർ​ച്ച് എ​ന്നീ​സ​ഭാ വി​ഭാ​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ. ടി.​ഡ​ബ്ല്യൂ. സു​ഗ​ത​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര മ​ഹാ​യി​ട​വ​ക മു​ൻ ബി​ഷ​പ്പ് റ​വ. ഡോ: ​ഉ​മ്മ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്രി​സ്തു​മ​സ് നാ​ളി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​വും ക്രി​സ്തു​വി​ന്‍റെ തി​രു​പി​റ​വി​യും ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം രാ​ജ്യ​ത്തു നി​ല​നി​ല്ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ദേ​വാ​ല​യ​ങ്ങ​ളും കാ​ര​ൾ ഗാ​യ​ക​സം​ഘ​ങ്ങ​ളും വൈ​ദി​ക​രും ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. മ​ത​മൈ​ത്രി​ക്കു പേ​രു​കേ​ട്ട ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ലും ക്രി​സ്ത്യാ​നി​ക​ൾ​ക്കും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ഒ​രു​മി​ച്ചു​നി​ന്ന് ചെ​റു​ത്തു​തോ​ല്പി​ക്ക​ണ​മെ​മെ​ന്നും ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ് ഓ​ർ​മി​പ്പി​ച്ചു.

Tags : nattu vishesham Unity Christmas Conference

Recent News

Up