അടിപ്പാതനിർമാണം നടക്കുന്ന ദേശീയപാത 544 ചിറങ്ങരയിലെ കാനക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബുകൾ
ചിറങ്ങര: അടിപ്പാതനിർമാണം നടക്കുന്ന ദേശീയപാത 544 ചിറങ്ങരയിൽ കേരള ഗ്രാമീണ ബാങ്കിന് മുന്നിൽ കാനയ്ക്കു മുകളിൽ തകർന്നുകിടക്കുന്ന കോൺക്രീറ്റ് സ്ലാബ്. പ്രധാനപാത അടച്ചുകെട്ടി വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സർവീസ് റോഡിലാണ് അപകടക്കെണിയായി കാനകൾ മാറിയിരിക്കുന്നത്.
ദീർഘദൂര വാഹനങ്ങളും ചരക്ക് ലോറികളും കടന്നുപോകുന്ന ഈ പാതയിലെ നിർമിതികൾക്ക് ഒരു വർഷത്തിന്റെ ആയുസുപോലും ലഭിക്കുന്നില്ല എന്നതാണു യാഥാർഥ്യം. ചിറങ്ങരയ് ക്കു പുറമെ നിർമാണം നടക്കുന്ന കൊരട്ടിയിലും മുരിങ്ങൂരിലും സ്ഥിതി വ്യത്യസ്ഥമല്ല.
Tags : Unscientific nattuvishasham local news