x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശാ​സ്ത്രീ​യ​മാ​യ ദേ​ശീ​യ​പാ​ത വി​ക​സ​നം: ഓ​ച്ചി​റ​യി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു


Published: December 30, 2025 07:09 AM IST | Updated: December 30, 2025 07:09 AM IST

ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ച്ചി​റ​യി​ൽ സാം​സ്കാ​രി​ക പൈ​തൃ​ക​വും പ​രി​സ്ഥി​തി​യും സാ​മ്പ​ത്തി​ക കെ​ട്ടു​റ​പ്പും ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​ശാ​സ്ത്രീ​യ​മാ​യ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നെ​തി​രെ ഓ​ച്ചി​റ പി​ല്ല​ർ എ​ല​വേ​റ്റ​ഡ് ആ​ക്ഷ​ൻ കൗ​ൺ​സി​ലി െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ ഓ​ച്ചി​റ അ​ജ​ന്ത ജം​ഗ്ഷ​ൻ മു​ത​ൽ കോ​ട​നാ​ട്ട് ജം​ഗ്ഷ​ൻ വ​രെ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു. ഓ​ച്ചി​റ​യി​ൽ പി​ല്ല​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​ര​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ടോ​ൾ പ്ലാസ കൂ​ടി വ​രു​മ്പോ​ൾ ഒ​രാ​ൾ​ക്ക് പോ​ലും ന​ട​ന്ന് ഹൈ​വേ വ​ഴി അ​ല്ലാ​തെ എ​വി​ടേ​ക്കും പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​വു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി. ​ആ​ർ. നീ​ല​ക​ണ്ഠൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​ആ​ർ. മ​ഹേ​ഷ് എംഎ​ൽഎ ​ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ മെ​ഹ​ർ​ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത കു​മാ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. കൃ​ഷ്‌​ണ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ബീ​ന, ബി. ​എ​സ്. വി​നോ​ദ്, അ​യ്യാ​ണി​ക്ക​ൽ മ​ജീ​ദ്, ലീ​ന പ്ര​വീ​ൺ, പ്ര​വീ​ൺ മേ​മ​ന, ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി ഓ​ച്ചി​റ താ​ഹ, മ​ഞ്ചു ജ​യ​പ്ര​കാ​ശ് തു​ട​ങ്ങ​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Unscientific domestic

Recent News

Up