x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​താ​ർ​കു​ണ്ടിൽ അശാസ്ത്രീയ റോ​ഡു​ന​വീ​ക​ര​ണം


Published: January 7, 2026 01:55 AM IST | Updated: January 7, 2026 01:55 AM IST

ജോ​ജി തോ​മ​സ്

നെ​ല്ലി​യാ​മ്പ​തി: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ നെ​ല്ലി​യാ​മ്പ​തി സീ​താ​ർ​കു​ണ്ടി​ലേ​ക്കു​ള്ള റോ​ഡ് ന​വീ​ക​ര​ണം എ​ല്ലാ​വ​രെ​യും വ​ല​യ്ക്കു​ന്നു. നെ​ല്ലി​യാ​മ്പ​തി​യി​ലെ ഊ​ത്തു​കു​ഴി​യി​ൽ നി​ന്നും സീ​താ​ർ​കു​ണ്ട് എ​സ്റ്റേ​റ്റ് ക​വാ​ടം വ​രെ​യു​ള്ള റോ​ഡി​ലെ 157 മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണ് താ​ത്കാ​ലി​ക​മാ​യി കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​ത്. ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​റോ​ളം നീ​ള​മു​ള്ള ഊ​ത്തു​കു​ഴി സീ​താ​ർ​കു​ണ്ട് റോ​ഡ് 25 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ക്കു​ന്ന​ത്.

ഊ​ത്തു​കു​ഴി വ​രെ നി​ല​വി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഊ​ത്തു​കു​ഴി മു​ത​ൽ സീ​താ​ർ​കു​ണ്ട് എ​സ്റ്റേ​റ്റ് ക​വാ​ടം വ​രെ​യു​ള്ള റോ​ഡ് ടാ​ർ ചെ​യ്ത് ന​ന്നാ​ക്കു​ന്ന​തി​നു​പ​ക​രം 157 മീ​റ്റ​ർ ദൂ​രം​മാ​ത്രം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​ത്.

ഇ​തു​കൊ​ണ്ട് ഈ ​റോ​ഡി​ന്‍റെ കാ​ൽ​ഭാ​ഗ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ന​വീ​ക​ര​ണം ന​ട​ക്കു​ക​യു​ള്ളൂ.

ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ടാ​ർ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഈ ​ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​വും ടാ​ർ ചെ​യ്യാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. ഈ ​ചു​രു​ങ്ങി​യ ദൂ​രം കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നാ​യാ​ണ് ഇ​ന്നു​മു​ത​ൽ 25 വ​രെ സീ​താ​ർ​കു​ണ്ട് റോ​ഡ് അ​ട​ച്ചി​ടു​ന്ന​ത്.

കോ​ൺ​ക്രീ​റ്റ് റോ​ഡ് നി​ർ​മ്മാ​ണം ര​ണ്ടു​ദി​വ​സം കൊ​ണ്ട് പൂ​ർ​ണ​മാ​കു​മെ​ങ്കി​ലും കോ​ൺ​ക്രീ​റ്റ് ഉ​റ​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ന്ന​തി​നാ​യാ​ണ് 20 ദി​വ​സ​ത്തോ​ളം റോ​ഡ് അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

പ്ര​ധാ​ന ടൂ​റി​സം സീ​സ​ണി​ൽ ദീ​ർ​ഘ​നാ​ൾ ഹ്ര​സ്വ​ദൂ​രം റോ​ഡു പ​ണി​യു​ന്ന​തി​നാ​യി അ​ട​ച്ചി​ടു​ന്ന​ത് വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും വി​ള​വെ​ടു​പ്പ് സീ​സ​ൺ ആ​രം​ഭി​ച്ച തോ​ട്ടം മേ​ഖ​ല​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. കെ​എ​സ്ആ​ർ​ടി​സി യു​ടെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള്ള ഉ​ല്ലാ​സ​യാ​ത്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​തോ​ടെ ഈ​മാ​സം 25 വ​രെ സീ​താ​ർ കു​ണ്ടി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നാ​വി​ല്ല.

നെ​ല്ലി​യാ​മ്പ​തി​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നും ചെ​യ്യാ​ത്ത രീ​തി​യി​ൽ കോ​ൺ​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തു​മൂ​ലം ല​ക്ഷ​ങ്ങ​ൾ പാ​ഴാ​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

Tags : Unscientific nattuvishasham local news

Recent News

Up