x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ലം ഇ​ന്ന് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും


Published: February 19, 2026 04:14 AM IST | Updated: February 19, 2026 04:14 AM IST

ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ലം.

തി​രു​വ​ല്ല: ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ലം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​ന​വും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ബി. ​അ​ജി​ത് കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​യി​ലു​ള്ള ക​ട​പ്ര, പ​രു​മ​ല നി​വാ​സി​ക​ളു​ടെ​ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്. പ​മ്പാ​ന​ദി​ക്കു കു​റു​കെ പാ​ലം പ​ണി​ത​തോ​ടെ തി​രു​വ​ല്ല - മാ​ന്നാ​ര്‍ റോ​ഡി​ന് സ​മാ​ന്ത​ര​മാ​യ പാ​ത​യാ​യും ഇ​തു മാ​റി. പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​ര​നാ​യ മാ​ത്യു കോ​ര​യെ​യും പ​ദ്ധ​തി​ക്ക് സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ ഭൂ​വു​ട​മ​ക​ളെ​യും ആ​ദ​രി​ക്കും.

2019 -20 സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ 20 ശ​ത​മാ​നം തു​ക വ​ക​യി​രു​ത്തി​യ ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും നി​ര്‍​മാ​ണ​ത്തി​നാ​യി 2019 ഡി​സം​ബ​ര്‍ ആ​റി​ന് 23.73 കോ​ടി​രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും 2020 ജൂ​ണ്‍ 15ന് ​സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചു. പ്ര​വൃ​ത്തി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മാ​ത്യു കോ​ര എ​ന്ന ക​രാ​റു​കാ​ര​ന്‍ 2020 സെ​പ്റ്റം​ബ​റി​ല്‍ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു.

പ​മ്പാ​ന​ദി​ക്കു കു​റു​കെ മൂ​ന്നു സ്പാ​നു​ക​ളും ഇ​രു​ക​ര​ക​ളി​ലു​മാ​യി 10 ലാ​ന്‍​ഡ് സ്പാ​നു​ക​ളും ഉ​ള്‍​പ്പെ​ടെ 206.4മീ​റ്റ​ര്‍ നീ​ള​ത്തി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലെ 1.5മീ​റ്റ​ര്‍ ന​ട​പ്പാ​ത ഉ​ള്‍​പ്പെ​ടെ 11 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പാ​ലം നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. ഉ​പ​ദേ​ശി​ക്ക​ട​വ് വ​രെ​യു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ 240 മീ​റ്റ​ര്‍ ഗ്രാ​മീ​ണ റോ​ഡ് കൂ​ടി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ ഈ ​പ്ര​വൃ​ത്തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം സൗ​ജ​ന്യ​മാ​യി സ്ഥ​ല​വാ​സി​ക​ള്‍ വി​ട്ടു​ന​ല്‍​കി​യ​താ​ണ്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി തി​ക്ക​പ്പു​ഴ വ​രെ ഉ​ള്ള റോ​ഡി​ന്‍റെ ബാ​ക്കി ഭാ​ഗം ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് 10 കോ​ടി രൂ​പ 2025- 26 വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലു​മാ​ണ്.

Tags : Local News Nattuvishesham Pathanamthitta

Recent News

Up