x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി.​ സ​തീ​ശ​ൻ കോ​ണ്‍​ഗ്ര​സ് - ബി​ജെ​പി - ജ​മാ​അ​ത്തെ ഇ​സ്‌ലാ​മി കോ ​ഓ​ർ​ഡി​നേ​റ്റ​ർ: എം.​വി. ഗോ​വി​ന്ദ​ൻ


Published: February 11, 2026 01:31 AM IST | Updated: February 11, 2026 01:31 AM IST

എ​ൽ​ഡി​എ​ഫി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ലാ വി​ക​സ​ന മു​ന്നേ​റ്റ യാ​ത്ര​യ്ക്ക് നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ജാ​ഥാ​ക്യാ​പ്റ്റ​നാ​യ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗേ

നി​ല​മ്പൂർ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കോ​ണ്‍​ഗ്ര​സ് - ബി​ജെ​പി- ജ​മാ​അ​ത്തെ ഇ​സ്‌ലാ​മി കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ൽ​ഡി​എ​ഫ് വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ യാ​ത്രയ്ക്ക് നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്ത് ആ​കെ​യു​ള്ള ഇ​ട​തു​പ​ക്ഷ ബ​ദ​ൽ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് ആ​സൂ​ത്രി​ത ശ്ര​മം. ബൂ​ർ​ഷ്വാ പാ​ർ​ട്ടി​ക​ളും മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നാ​യി വ​ലി​യ തോ​തി​ൽ ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്‌ലാ​മി​ക്ക് വ​ർ​ഗീ​യ​ത ഇ​ല്ലെ​ന്നാ​ണ് വി.​ഡി.​ സ​തീ​ശ​ൻ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ സ​മ​സ്ത​യും സു​ന്നി വി​ഭാ​ഗ​വും ജ​മാ​അ​ത്തെ ഇ​സ്‌ലാ​മി​യു​ടെ കാ​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞ​തി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും മു​സ്‌ലീം ലീ​ഗും ആ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ന് ഒ​പ്പ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഗോ​വി​ന്ദ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ​പ്പോ​ൾ ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ നേ​താ​വാ​ണ് വി.​ഡി.​ സ​തീ​ശ​നെ​ന്നും ഗോ​വി​ന്ദ​ൻ പ​രി​ഹ​സി​ച്ചു.

പി.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ആ​യി​ഷ ജാ​ഥാ നാ​യ​ക​നെ ഷാ​ൾ അ​ണി​യി​ച്ചു. മ​ല​യ​ത്ത് ച​ന്ദ്ര​ൻ, മാ​ത്യു കു​ന്നം​പ​ള്ളി, കാ​സിം ഇ​രി​ക്കൂ​ർ, കെ.​എ​സ്. സ​ലീ​ഖ, കെ. ​സ​ന്തോ​ഷ് കു​മാ​ർ എം​പി, പി.​കെ. സൈ​ന​ബ എം.​എ. വി​റ്റാ​ജ്, പി.​എം. ജോ​ണി. കെ.​പി. പീ​റ്റ​ർ. ആ​ലീ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കൊ​ണ്ടോ​ട്ടി​യി​ലാ​യി​രു​ന്നു ജാ​ഥ​യു​ടെ ആ​ദ്യ​പ​ര്യ​ട​നം. തു​ട​ർ​ന്ന് ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ അ​രീ​ക്കോ​ട് ജാ​ഥ​യ്ക്ക് വ​ര​വേ​ൽ​പ് ന​ൽ​കി. പി​ന്നീ​ട് ച​ന്ത​ക്കു​ന്നി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം വ​ണ്ടൂ​രി​ൽ സ​മാ​പി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Up