x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്കം-ഗു​രു​വാ​യൂ​ർ​ സൂ​പ്പ​ർ ഫാ​സ്റ്റ് പ്രീ​മി​യം ബ​സ് സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ


Published: February 19, 2026 07:17 AM IST | Updated: February 19, 2026 07:17 AM IST

വൈ​ക്കം- ഗു​രു​വാ​യൂ​ര്‍, വൈ​ക്കം -കൊ​ല്ലം ബ​സ് സ​ര്‍​വീ​സു​ക​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് വൈ​ക്കം കെ​എ​സ്ആ​ര്‍​ടി​സി ബസ്‌​സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ സി.​കെ. ആ​ശ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്ന

വൈ​ക്കം: വൈ​ക്ക​ത്തു​നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് ഗ​താ​ഗ​ത​വ​കു​പ്പ് അ​നു​വ​ദി​ച്ച പു​തി​യ സൂ​പ്പ​ര്‍ ഫാ​സ്റ്റ് പ്രീ​മി​യം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ന്നുമു​ത​ല്‍ സ​ര്‍​വീ​സ് തു​ട​ങ്ങും. ഇ​തി​നു പു​റ​മേ കൊ​ല്ല​ത്തേ​ക്ക് പു​തി​യ ഷെ​ഡ്യൂ​ളും ഇ​ന്നു വൈ​ക്ക​ത്തു​നി​ന്ന് തു​ട​ങ്ങും.

വൈ​ക്കം - ഗു​രു​വാ​യൂ​ര്‍ സ​ര്‍​വീ​സ് ഇ​ന്നു രാ​വി​ലെ 5.15നാ​ണ് പു​റ​പ്പെ​ടു​ന്ന​ത്. നി​ല​വി​ലു​ള്ള സ​ര്‍​വീ​സി​ലാ​ണ് പു​തി​യ പ്രീ​മി​യം ബ​സ് അ​നു​വ​ദി​ച്ച​ത്. ടി​വി​യും ഓ​ഡി​യോ സി​സ്റ്റ​വു​മു​ള്ള പ്രീ​മി​യം ബ​സാ​ണ് സ​ര്‍​വീ​സ് തു​ട​ങ്ങു​ന്ന​ത്. രാ​വി​ലെ 8.10ന് ​ഗു​രു​വാ​യൂ​രി​ൽ എ​ത്തു​ന്ന ബ​സ് 9.25ന് ​കോ​ട്ട​യം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

രാ​ത്രി 7.55നു ​കോ​ട്ട​യം വ​ഴി വൈ​ക്ക​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തും. കൊ​ല്ല​ത്തേ​ക്ക് തു​ട​ങ്ങി​യ പു​തി​യ ഷെ​ഡ്യൂ​ള്‍ രാ​വി​ലെ അ​ഞ്ചി​ന് വൈ​ക്ക​ത്തു​നി​ന്ന് പു​റ​പ്പെ​ടും. വൈ​ക്കം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ സി.​കെ.​ആ​ശ എം​എ​ല്‍​എ ബ​സ് സ​ർ​വീ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ബ്ദ​ള്‍ സ​ലാം റാ​വു​ത്ത​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സോ​ണി, വൈ​ക്കം എ​ടി​ഒ ടി. ​ഷി​ബു, മ​ധു ആ​ര്‍. പ​ണി​ക്ക​ര്‍, പി. ​സോ​മ​ന്‍ പി​ള്ള, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kottayam

Recent News

Up