x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​തോ​ലി​ക്കേ​റ്റ് സ്കൂ​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: January 9, 2026 04:02 AM IST | Updated: January 9, 2026 04:02 AM IST

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം, പു​തു​താ​യി നി​ർ​മി​ച്ച ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ട്, ഓ​പ്പ​ൺ ജിം, ​ഗാ​ർ​ഡ​ൻ കം ​സ്റ്റു​ഡ​ൻ​സ് പാ​ർ​ക്ക്, വോ​ളി​ബോ​ൾ കോ​ർ​ട്ട് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ സ​ക്ക​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ബാ​സ്‌​ക​റ്റ്ബോ​ൾ കോ​ർ​ട്ടി​ന്‍റെ ഉ​ദ്‌​ഘാ​ട​ന​വും കു​റി​യാ​ക്കോ​സ് മാ​ർ ക്ലീ​മീ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യും ഗാ​ർ​ഡ​ൻ കം ​സ്റ്റു​ഡ​ന്‍റ്സ് പാ​ർ​ക്കി​ന്റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ സ​ക്ക​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്താ​യും ഓ​പ്പ​ൺ ജിം - ​തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യും വോ​ളി​ബോ​ൾ കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ജേ​ക്ക​ബ് ഫി​ലി​പ്പ് കോ​ർ എ​പ്പി​സ്കോ​പ്പ​യും നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ സ്ഥാ​പ​ക​ൻ പു​ത്ത​ൻ​കാ​വി​ൽ മാ​ർ പീ​ല​ക്സി​നോ​സ്, മു​ൻ പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ഡാ​നി​യ​ൽ മാ​ർ പീ​ല​ക്സി​നോ​സ് എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ഥം 15, 16 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന മാ​ർ പീ​ല​ക്സി​നോ​സ് ട്രോ​ഫി ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൻ ക​ല്ലി​ട്ട​തി​ൽ കോ​ർ​എ​പ്പി​സ്കോ​പ്പാ​യും നി​ർ​വ​ഹി​ച്ചു.

ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ടി​ന്‍റെ മു​ഖ്യ സ്പോ​ൺ​സ​ർ അ​ല​ക്സ്‌ കോ​ശി ത​ട്ടാ​വ​റ, ഓ​പ്പ​ൺ ജിം ​മു​ഖ്യ സ്പോ​ൺ​സ​ർ ബാ​ബു ആ​ക്കാ​ക്കു​ഴി​യി​ൽ എ​ന്നീ പൂ​ർ​വ്വ​വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.സ്കൂ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബി​ജു മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​ഷൈ​ജു കു​ര്യ​ൻ, പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് ജോ​ർ​ജ്, ഹെ​ഡ്മി​സ്ട്ര​സ് പി.​എം. ജ​യ​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Various projects inaugurated

Recent News

Up