വൈത്തിരിയില്‍ നടന്ന ചടങ്ങില്‍ വാസുദേവന്‍ ചീക്കല്ലൂരിന് പോലീസ് ഇന്‍സ്പെക്ടര്‍ ആര്.എന്‍. പ്രശാന്ത് മെമന്റോ നല്കി ആദരിക്കുന്നു
വൈത്തിരി: മലബാര്‍ സ്പെഷല്‍ പോലീസ് 1998 ബാച്ചിന്റെ 28-ാമത് സമ്മേളനത്തിന്റെ ഭാഗമായി കിത്താര്‍ഡ്സ് ഗോത്രഭാഷാപ്രതിഭ പുരസ്കാരം നേടിയ ഗോത്ര സാഹിത്യകാരന് വാസുദേവന്‍ ചീക്കല്ലൂരിനെ ആദരിച്ചു.
ഒയിസ്ക ഫ്യുറുസാറ്റൊ റിസോര്‍ട്ടില്‍ "ചുരം' എന്ന് പേരില്‍ നടത്തിയ ചടങ്ങ് പോലീസ് ഇന്‍സ്പെക്ടര്‍ ആര്.എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാസുദേവന്‍ ചീക്കല്ലൂരിനുള്ള മെമന്റോ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. അധ്യാപകനും മുന്‍ പോലീസ് ഓഫീസറുമായ സുനില്‍ എം. ആന്റണി അധ്യക്ഷത വഹിച്ചു.
സാഹിത്യകാരന് ഷാജി പുല്‍പ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഈ വര്‍ഷം വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമന്റോ വിതരണം ചെയ്തു. 150 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. കമ്പളക്കാട് എസ്ഐ ദാമോദരന്‍ ചീക്കല്ലൂര്‍ കല്‍പ്പറ്റ ട്രാഫിക് എസ്ഐ കെ. സിദ്ദിക്ക് എന്നിവർ സംസാരിച്ചു. ഗാനമേള നടന്നു.
Tags : Local News Nattuvishesham Wayanad