x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ലാ​ർ-​ക​മു​ക​റ പു​രു​ഷോ​ത്ത​മ​ൻ പു​ര​സ്കാ​രം ര​മേ​ശ് നാ​രാ​യ​ണ​ന്


Published: December 16, 2025 07:00 AM IST | Updated: December 16, 2025 07:00 AM IST

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ വ​യ​ലാ​ർ-​ക​മു​ക​റ പു​രു​ഷോ​ത്ത​മ​ൻ പു​ര​സ്‌​കാ​രം സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​ണ്‌​ഡി​റ്റ് ര​മേ​ശ് നാ​രാ​യ​ണ​ന് സ​മ്മാ​നി​ക്കും. 11,111 രൂ​പ​യും, പ്ര​ശ​സ്തി പ​ത്ര​വും, ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​ലാ​റി​ന്‍റെ 50-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്, മ​ൺ​മ​റ​ഞ്ഞ ക​ലാ​കാ​ര​ന്മാ​രെ സ്‌​മ​രി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​മാ​ണി​തെ​ന്നു വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്ക‌ാ​രി​ക വേ​ദി സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ, മു​ക്കം​പാ​ല​മൂ​ട് രാ​ധാ​കൃ​ഷ്‌​ണ​ൻ, ജി.​വി​ജ​യ​കു​മാ​ർ, ഗോ​പാ​ൻ ശാ​സ്‌​ത​മം​ഗ​ലം എ​ന്നി​വ​ർ അ​റി​യി​ച്ചു.


ദൃ​ശ്യ​മാ​ധ്യ​മ രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം എം5 ​ന്യൂ​സി​നും സ​മ്മാ​നി​ക്കും. ജൂ​റി അം​ഗ​ങ്ങ​ളാ​യ സൂ​ര്യ​കൃ​ഷ്‌​ണ​മൂ​ർ​ത്തി, ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, ഡോ.​എം.​ആ​ർ. ത​മ്പാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് പു​ര​സ്ക‌ാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 20നു ​വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ന​ന്ത​പു​രം കാ​ർ​ത്തി​ക തി​രു​നാ​ൾ തി​യേ​റ്റ​റി​ൽ ന​ട​ക്കു​ന്ന ക​മു​ക​റ പു​രു​ഷോ​ത്ത​മ​ൻ അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും.

 

Tags : Vayalar-Kamukara Purushotham Award Ramesh Narayan

Recent News

Up