ഹരിപ്പാട്: കരുവാറ്റ ലീഡിംഗ് ചാനലിൽ നടന്ന 56-ാമത് കരുവാറ്റ വള്ളംകളി മത്സരത്തിലും അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) മത്സരത്തിലും കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. ചാമ്പ്യൻസ് ബോട്ട് ലീഗിൽ വീയപുരം ചുണ്ടന്റെ തുടർച്ചയായ ആറാം വിജയമാണിത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനം. പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനം നേടി.
മന്ത്രി പി. പ്രസാദ് വള്ളംകളി ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു അധ്യക്ഷത വഹിച്ചു. കെ.കെ. ഷാജു, ചീഫ് കോ-ഓർഡി നേറ്റർ ആർ.കെ. കുറുപ്പ്, കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, അഡ്വ.എം.എം. അനസലി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : local nattuvishesham Karuvatta