x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഹനാപകടം: പ​ന്നി​ത്ത​ട​ത്ത് 14 പേ​ർ​ക്കും പാവറട്ടിയിൽ അഞ്ചുപേർക്കും പരിക്ക്


Published: January 17, 2026 01:07 AM IST | Updated: January 17, 2026 01:07 AM IST

പാവറട്ടി അപകടത്തിൽ തർന്ന വാഹനങ്ങൾ.

ബ​സ് മി​നി ലോ​റി​യു​മാ​യി
കൂ​ട്ടി​യി​ടി​ച്ച് 14 പേ​ർ​ക്കു പ​രി​ക്ക്

കു​ന്നം​കു​ളം: പ​ന്നി​ത്ത​ടം സെ​ന്‍റ​റി​ൽ അ​യ്യ​പ്പ​ന്മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് മി​നി ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് 14 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ക​ര​വി​ള​ക്ക് ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കോ​ഴി​ക്കോ​ട്, താ​മ​ര​ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ​ന്മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കേ​ച്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ബ​സ് പ​ന്നി​ത്ത​ടം സെ​ന്‍റ​റി​ൽ​വ​ച്ച് കു​ന്നം​കു​ള​ത്തു​നി​ന്നും ഗാ​ന​മേ​ള​യു​ടെ ലൈ​റ്റു​ക​ളും ജ​ന​റേ​റ്റ​റു​മാ​യി പോ​വു​ക​യാ​യി​രു​ന്നു മി​നി ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സ് മ​റി​യു​ക​യും മി​നി ലോ​റി പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ കു​ന്നം​കു​ളം മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ പ​ന്നി​ത്ത​ട​ത്തു ന​ട​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

പാവറട്ടിയിൽ വാഹനാപകടം
അഞ്ചുപേർക്കു പരിക്ക്

പാ​വ​റ​ട്ടി: അ​തി​വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്. കാ​ർ ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും ഒ​രു പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ലും മ​റ്റൊ​രു കാ​റി​ലു​മാ​ണ് ഇ​ടി​ച്ച​ത്. ചാ​വ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ കാ​ർ സെ​ന്‍റ​റി​ലെ ബേ​ക്ക​റി​യു​ടെ ചു​മ​രി​ലി​ടി​ച്ചാ​ണു​നി​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പെ​ട്ടി ഓ​ട്ടോ കീ​ഴ് മേ​ൽ മ​റി​ഞ്ഞു. ഡ്രൈ​വ​ർ ഗ​ഫൂ​റി​നെ (48)ഓ​ടി​ക്കൂ​ടി​യ​വ​ർ ഓ​ട്ടോ​യി​ൽ നി​ന്ന് വ​ലി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​രാ​യ ചാ​വ​ക്കാ​ട് മ​ണ​ത്ത​ല സ്വ​ദേ​ശി മു​സ്ലിം വീ​ട്ടി​ൽ സു​ലേ​ഖ (62), മ​രു​മ​ക​ൾ ഫാ​ത്തി​മ, തൊ​യ​ക്കാ​വ് ചു​ങ്ക​ത്ത് പ​ണി​ക്ക​വീ​ട്ടി​ൽ മു​ർ​ഷി​ദ് (30), ക​രു​വ​ന്ത​ല പെ​രി​ങ്ങാ​ട്ട് വീ​ട്ടി​ൽ അ​ഖി​ൽ (27)എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.​

സു​ലേ​ഖ​യ്ക്ക് ന​ട്ടെ​ല്ലി​നു സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ബൈ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ പാ​വ​റ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ൽ നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​ർ ആ​ദ്യം ടൗ​ൺ ജു​മാ​മ​സ്ജി​ദി​ന്‍റെ സ​മീ​പ​ത്തു​വ​ച്ച് മ​റ്റൊ​രു പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി ച്ചി​രു​ന്നു. അ​വി​ടെ​നി​ന്ന് അ​തി​വേ​ഗ​ത്തി​ൽ പാ​വ​റ​ട്ടി സെ​ന്‍റ​റി​ലേ​ക്ക് എ​ത്തി​യാ​ണ് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​തെ​ന്നു പ​റ​യു​ന്നു.

Tags : Vehicle accident nattuvishesham local news

Recent News

Up