x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ടം: ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു


Published: November 25, 2025 12:42 AM IST | Updated: November 25, 2025 12:42 AM IST


പു​ൽ​പ്പ​ള്ളി: കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ലെ ഡ്രൈ​വ​ർ മ​രി​ച്ചു. ചെ​റ്റ​പ്പാ​ലം ത​ളി​യാ​പ​റ​ന്പി​ൽ റോ​യി​യാ​ണ്(51) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ കാ​പ്പി​സെ​റ്റ്-​പ​യ്യ​ന്പ​ള്ളി റോ​ഡി​ലെ താ​ഴെ ചെ​റ്റ​പ്പാ​ലം ഭ​ജ​ന​മ​ഠ​ത്തി​ന് സ​മീ​പം ന​ട​ന്ന അ​പ​ക​ട​മാ​ണ് റോ​യി​യു​ടെ ജീ​വ​നെ​ടു​ത്ത​ത്.

ഉ​ദ​യ​ക്ക​വ​ല ഭാ​ഗ​ത്തു​നി​ന്നു പോ​ക്ക​റ്റ് റോ​ഡി​ലൂ​ടെ പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും പു​ൽ​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നു ഇ​റ​ക്ക​ത്തി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ റോ​യി​യെ ഉ​ട​ൻ ടൗ​ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ചെ​റ്റ​പ്പാ​ലം സെ​ന്‍റ് മേ​രീ​സ് സിം​ഹാ​സ​ന​പ്പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ബേ​സി​ൽ, മ​രി​യ സൂ​സ​ൻ.

Tags : Vehicle accident

Recent News

Up