x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ടം: ഉ​ട​മ​യ്ക്കും വ്യാ​ജ ഡ്രൈ​വ​ര്‍​ക്കു​മെ​തി​രേ കേ​സ്


Published: November 9, 2025 02:26 AM IST | Updated: November 9, 2025 02:26 AM IST

പാ​ലാ: നി​ര്‍​ത്തി​യി​ട്ട ഓ​ട്ടോ​യും ബൈ​ക്കും ഇ​ടി​ച്ചു​വീ​ഴ്ത്തി നി​ര്‍​ത്താ​തെ​പോ​യ കാ​ര്‍ ഉ​ട​മ​യ്ക്കും ഇ​യാ​ള്‍ ഹാ​ജ​രാ​ക്കി​യ വ്യാ​ജ ഡ്രൈ​വ​ര്‍​ക്കും എ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 11നു ​പാ​ലാ-​രാ​മ​പു​രം റോ​ഡി​ല്‍ സി​വി​ല്‍​സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നു സ​മീ​പ​ത്തെ പ​ല​ച​ര​ക്കു​ക​ട​യു​ടെ മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കാ​ര്‍ ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍ എ​ന്ന വ്യാ​ജേ​ന ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി മ​നു(35)​വി​നെ കാ​റു​ട​മ മു​ണ്ടു​പാ​ലം ആ​നി​ത്തോ​ട്ട​ത്തി​ല്‍ ജോ​ര്‍​ജു​കു​ട്ടി സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. മ​നു​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​യാ​ളു​ടെ ലൊ​ക്കേ​ഷ​ന്‍ അ​പ​ക​ട​സ​മ​യ​ത്ത് മ​റ്റൊ​രി​ട​ത്താ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. അ​പ​ക​ട​സ​മ​യം കാ​ര്‍ ഓ​ടി​ച്ച​ത് ജോ​ര്‍​ജു​കു​ട്ടി ആ​യി​രു​ന്നു​വെ​ന്ന് ചി​ല​ര്‍ മൊ​ഴി ന​ല്‍​കി​യ​തോ​ടെ സി​സി​ടി​വി​ക​ള്‍ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ഇ​ത് സ്ഥി​രീ​ക​രി​ച്ചു.


അ​പ​ക​ടം സൃ​ഷ്ടി​ച്ച് വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യ​തി​നും വ്യാ​ജ​പ്ര​തി​യെ ഹാ​ജ​രാ​ക്കി പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ല്‍​നി​ന്ന് വ​ഴി​തെ​റ്റി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് ജോ​ര്‍​ജു​കു​ട്ടി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ഉ​ള്‍​പ്പെ​ടെ ര​ണ്ട് കേ​സു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്.


അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഓ​ട്ടോ​യി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മു​ണ്ടു​പാ​ലം പു​ത്തേ​ട്ടു​കു​ന്നേ​ല്‍ റോ​സ​മ്മ ഉ​ല​ഹ​ന്നാ​ന്‍ (68) തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


പാ​ലാ​യി​ല്‍ മ​ത്സ്യ​വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന ഉ​ല​ഹ​ന്നാ​നും ഭാ​ര്യ​യും ക​ട​യ​ട​ച്ച് ഓ​ട്ടോ​യി​ല്‍ വീ​ട്ടി​ലേ​യ്ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പ​ല​ച​ര​ക്കു​ക​ട​യു​ടെ മു​ന്നി​ല്‍ നി​ര്‍​ത്തി​യ​താ​യി​രു​ന്നു. റോ​സ​മ്മ ഓ​ട്ടോ​യി​ല്‍​ത​ന്നെ ഇ​രു​ന്നു. ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന കാ​ര്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ഓ​ട്ടോ​യും ബൈ​ക്കും ഇ​ടി​ച്ചു​മ​റി​ച്ച​ശേ​ഷം നി​ര്‍​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ല്‍​നി​ന്ന് ത​ല​യ​ടി​ച്ച് റോ​ഡി​ല്‍​വീ​ണ വ​യോ​ധി​ക​യു​ടെ ദേ​ഹ​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​വീ​ണു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്തു​വ​ന്നി​രു​ന്ന

Tags : local nattuvishesham Vehicle accident

Recent News

Up