x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളൂ​ർ ഇ​റു​മ്പ​യം പെ​രു​ന്ത​ട്ട് സ്‌​റ്റേ​ഡി​യം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു


Published: October 30, 2025 07:25 AM IST | Updated: October 30, 2025 07:25 AM IST

വെ​ള്ളൂ​ർ ഇ​റു​മ്പ​യം പെ​രു​ന്ത​ട്ട് സ്റ്റേ​ഡി​യ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​കെ.​ ആ​ശ എംഎ​ൽഎ ​നി​ർ​വ​ഹി​ക്കു​ന്നു.

വെ​ള്ളൂ​ർ: മൂ​ന്നു​കോ​ടി​ രൂ​പ വി​നി​യോ​ഗി​ച്ച് നി​ർമാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വെ​ള്ളൂ​ർ ഇ​റു​മ്പ​യം പെ​രു​ന്ത​ട്ട് സ്റ്റേ​ഡി​യം ഓ​ൺ​ലൈ​നി​ൽ ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം​ ചെ​യ്തു.ഫ്ല​ഡ്‌ലി​റ്റ് സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഓ​പ്പ​ൺ സ്റ്റേ​ഡി​യം, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ഓ​പ്പ​ൺ ജിം , ​ഡ്ര​സ് ചേഞ്ചിം​ഗ് റൂം, ​ടോ​യ്‌ല​റ്റ് ബ്ലോ​ക്ക് എ​ന്നി​വ​യോ​ടെ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സി.കെ. ആ​ശ​ എംഎ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. സോ​ണി​ക, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ സ​ന്ധ്യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​മ​ൽ ഭാ​സ്ക​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ലൂ​ക്ക് മാ​ത്യു, ആ​ർ.​ നി​കി​ത​കു​മാ​ർ, ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻജിനിയ​ർ എ​സ്.​ മ​നോ​ജ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​ർ​ഗീ​സ് ഗു​രു​ക്ക​ൾ, രാ​ഷ്‌ട്രീയപാ​ർ​ട്ടി​ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​ഗ​മം, ജോ​സ്കോ ക്ല​ബ്ബുക​ളി​ലെ കാ​യി​ക താ​ര​ങ്ങ​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

Tags : Vellore Local News Kottayam Nattuvishesham

Recent News

Up