x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ​യി​ൽ വി​ജി​ല​ൻ​സ് വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം


Published: October 30, 2025 06:41 AM IST | Updated: October 30, 2025 06:41 AM IST

വി​ജി​ല​ൻ​സ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റെ​യി​ൽ​വ ജീ​വ​ന​ക്കാ​ർ സ​മ​ഗ്ര​താ പ്ര​തി​ജ്ഞ ചൊ​ല്ലു​ന്നു

കൊ​ല്ലം: റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ വി​ജി​ല​ൻ​സ് അ​വ​ബോ​ധ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.​ ഇ​തി​ന്‍റ ഭാ​ഗ​മാ​യി ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ ദി​വ്യ​കാ​ന്ത് ച​ന്ദ്ര​ക​ർ ജീ​വ​ന​ക്കാ​ർ​ക്ക് സ​മ​ഗ്ര​താ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.​

ദ​ക്ഷി​ണ റെ​യി​ൽ​വേ വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളും പ്ര​തി​പാ​ദി​ക്കു​ന്ന ഇ​ന്‍റ​ർ​ഗ്രി​റ്റി ബു​ള്ള​റ്റി​നും പു​റ​ത്തി​റ​ക്കി.​ ഓ​ൺ​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ത​മി​ഴ്നാ​ട് ലോ​കാ​യു​ക്ത ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് പി.​രാ​ജ​മാ​ണി​ക്യം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ. എ​ൻ.​സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫീ​ൽ​ഡ് ല​വ​ൽ വി​ജി​ല​ൻ​സും അ​വ​ബോ​ധ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള മൂ​ന്ന് കൈ​പ്പു​സ്ത​ക​ങ്ങ​ളും ച​ട​ങ്ങി​ൽ പു​റ​ത്തി​റ​ക്കി.

വാ​രാ​ച​ര​ണ​ത്തി​ക​ന്‍റെ ഭാ​ഗ​മാ​യി ശി​ൽ​പ്പ​ശാ​ല​ക​ൾ, സെ​മി​നാ​റു​ക​ൾ, ക്വി​സ് മ​ത്സ​രം, ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ സം​ഘ​ടി​പ്പി​ക്കും. വാ​രാ​ച​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​വം​ബ​ർ ര​ണ്ടി​ന് സ​മാ​പി​ക്കും.

 

Tags : Vigilance Local News Kollam Nattuvishesham

Recent News

Up