എൽഡിഎഫ് വികസന മുന്നേറ്റജാഥയുമായി തിരുവല്ലയിലെത്തിയ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി എംപി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനൽകുമാർ സമീപം.
തിരുവല്ല: കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്ന കാര്യത്തിൽ യുഡിഎഫും ബിജെപിയും ഒരേതൂവൽപക്ഷികളാണെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി. എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റജാഥയുടെ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അപ്രഖ്യാപിത സാമ്പത്തിക ഉപരോധം കേരളത്തിന്മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കിഫ്ബി പോലെയുള്ള ബദൽ മാർഗങ്ങളിലൂടെ സംസ്ഥാനത്തന്റെ വികസനം ഉറപ്പാക്കാനും കാര്യക്ഷമമായ ധനവിനിയോഗത്തിലൂടെ ക്ഷേമ പദ്ധതികൾ നടപ്പാക്കാനും എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തെയും പുരോഗതിയിലേക്കുള്ള കുതിപ്പിനെയും അനാവശ്യ വിവാദങ്ങൾ ഉയർത്തി തടയിടുന്നതിനാണ് എപ്പോഴും യുഡിഎഫ് ശ്രമിച്ചത്. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണ് കേരളത്തിലെ ജനങ്ങളെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
ജാഥാ അംഗങ്ങളായ കെ.കെ. ശൈലജ, പി.കെ. ബിജു, പി.പി. സുനീര്‍ എംപി, സാബു ജോര്‍ജ് സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി. പ്രേംജിത്ത്,
ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ് , ബിനോയ് ജോസഫ്, മാത്യു ടി. തോമസ് എംഎൽഎ, ആർ, സനൽകുമാർ, സജി അലക്സ്, അലക്സ് കണ്ണമല, ഫ്രാൻസിസ് കെ. ആന്റണി, ചെറിയാൻ പോളച്ചിറക്കൽ, രതീഷ് കുമാർ, അലക്സാണ്ടർ കെ. സാമുവൽ, ജിജി വട്ടശേരിൽ, എൻ.പി. നൈനാൻ, പ്രഫ.ജേക്കബ് എം. ഏബ്രഹാം, സാം കൊളപ്പള്ളി എന്നിവർ പ്രസംഗിച്ചു.