x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിമാ​ഫി​യ​ക്ക് താ​ക്കീ​താ​യി വി​ളം​ബ​ര ജാ​ഥ


Published: February 18, 2026 05:38 AM IST | Updated: February 18, 2026 05:38 AM IST

ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര ജാ​ഥ.

താ​മ​ര​ശേ​രി: ചു​ങ്കം മേ​ഖ​ല​യി​ല്‍ വ്യാ​പി​ച്ച് വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് -ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ള്‍​ക്ക് താ​ക്കീ​താ​യി ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി മേ​രി മാ​താ ക​ത്തീ​ഡ്ര​ല്‍ പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ ചെ​ക്‌​പോ​സ്റ്റ് ചു​റ്റി ചു​ങ്കം ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ വി​ളം​ബ​ര റാ​ലി​യി​ല്‍ സം​ബ​ന്ധി​ച്ചു. ചു​ങ്കം അ​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സീ​ന സി​യാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ഹ​രി വി​ല്‍​പ​ന സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ പോ​ലീ​സ് - എ​ക്സൈ​സ് വ​കു​പ്പു​ക​ളു​മാ​യി യോ​ജി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ജാ​ഗ്ര​താ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ക്കും. ജ​ന​കീ​യ സ​മി​തി ചെ​യ​ര്‍​മാ​നും പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ വി.​കെ വി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശേ​രി എ​ക്‌​സൈ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ പി.​ഗി​രീ​ഷ് കു​മാ​ര്‍, ബി​ന്ദു ആ​ന​ന്ദ്, ഷീ​ജ ദി​ലീ​പ്, വി.​ആ​ര്‍.​കാ​വ്യ, ര​ത്‌​ന​വ​ല്ലി, സി.​കെ.​വേ​ണു​ഗോ​പാ​ല്‍, സി.​ഹു​സൈ​ന്‍, പി.​ഉ​ല്ലാ​സ്‌​കു​മാ​ര്‍, ഷം​സീ​ര്‍ എ​ട​വ​ലം, പി.​സി.​റ​ഹീം, ച​ന്ദ്ര​ന്‍ മൂ​ന്നാം തോ​ട്, പി.​എം സാ​ജു, റാ​ഷി താ​മ​ര​ശ്ശേ​രി, സി.​കെ.​നൗ​ഷാ​ദ്, എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ ഷാ​ജു, നാ​സ​ര്‍ ക​മ്മ​ട്ടി​യേ​രി, ശ്രീ​ധ​ര​ന്‍ മേ​ലേ​പാ​ക​ത്ത്, ജോ​സ് തു​ണ്ട​ത്തി​ല്‍, ഭാ​സ്‌​ക​ര​ന്‍ ക​യ്യ​ലി​ക്കു​ന്ന്, പി.​കെ.​മൊ​യ്തീ​ന്‍ കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ഫാ​സി​ല്‍ കാ​ഞ്ഞി​ര​ത്തി​ങ്ങ​ല്‍, സി.​കെ.​ന​വാ​സ്, ബാ​വ ഹാ​രി​സ്, നോ​നി ഷൗ​ക്ക​ത്ത്, രാ​ജേ​ഷ്, ബാ​പ്പു സി​റ്റി, സ​ന്തോ​ഷ് കു​മാ​ര്‍, സാ​ലി ചു​ങ്കം, ന​ദീ​ര്‍ ചു​ങ്കം, പി.​ടി.​ബ​ഷീ​ര്‍, കോ​യ​മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Local News Nattuvishesham Kozhikode

Recent News

Up