കൊച്ചി: കളിമണ്‍ പാത്രങ്ങളില്‍ കലയുടെ വിസ്മയങ്ങള്‍ പ്രതിഫലിപ്പിച്ച വിമൂ സാംഗ്വിയുടെ മണ്‍പാത്ര ശില്പങ്ങളുടെ റെട്രോസ്പെക്ടീവ് പ്രദര്‍ശനം നാളെ മട്ടാഞ്ചേരി ഒഇഡി ഗാലറിയില്‍ ആരംഭിക്കും.
ഇന്ത്യൻ സ്റ്റുഡിയോ പോട്ടറി പ്രസ്ഥാനത്തിന് അടിത്തറ പാകിയ അതികായരിൽ ഒരാളായ വിമൂവിന്റെ വിസ്പറിംഗ് ക്ലേ എന്ന കലാസഞ്ചാരമാണ് പ്രകൃതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മൂന്നു മാസം മട്ടാഞ്ചേരിയില്‍ സംഘടിപ്പിക്കുന്നത്.
മൺപാത്രകലയെ തനത് ഇന്ത്യൻ ലളിതകലയുടെ ഭാഗമാക്കി മാറ്റിയ ആദ്യകാല ആധുനിക കലാകാരികളിൽ ഒരാളാണ് വിമൂ സാംഗ്വി. വിമൂവിന്റെ അഞ്ഞൂറോളം വരുന്ന കളിമണ്‍ കലാസൃഷ്ടികളില്‍ നിന്ന് ഡോ. ക്രിസ്റ്റിന് മൈക്കിള്‍ ക്യൂറേറ്റ് ചെയ്ത സൃഷ്ടികളാണ് മട്ടാഞ്ചേരിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ ആറു വരെയാണ് പ്രദര്‍ശനം.
Tags : Exhibition