തലയോലപ്പറമ്പ്: വെർച്വൽ അറസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി പൊതുമേഖലാ ബാങ്കിലെ റിട്ട. ജീവനക്കാരിയുടെ 66 ലക്ഷം രൂപ തട്ടിയെടുത്തു.
പൊതുമേഖലാ ബാങ്കിന്റെ തലയോലപ്പറമ്പിനു സമീപമുള്ള ബ്രാഞ്ചിൽനിന്ന് കാഷ്യറായി വിരമിച്ച ജീവനക്കാരിക്കു റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച തുകയാണു കബളിപ്പിച്ച് സംഘം തട്ടിയെടുത്തത്.
വാട്ട്സ്ആപ്പ് കോളിലൂടെയായിരുന്നു തട്ടിപ്പ്. റിട്ട. ജീവനക്കാരിയുടെ ആധാർ കാർഡ് ഉപയോഗിച്ചു മുംബൈയിലെ ബാങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് വിവിധ അക്കൗണ്ടുകളിലേക്ക് തുക അയപ്പിച്ചത്.സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.