ചോഴിയക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ നടത്തുന്ന വോളിബോൾ ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കുളത്തൂപ്പുഴ: ചോഴിയക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ നടത്തുന്ന വോളിബോൾ ഫെസ്റ്റിനു കഴിഞ്ഞ ദിവസം തുടക്കമായി. ദേശീയ അന്തര്‍ദേശീയ താരങ്ങളെ അണിനിരത്തി 25 വരെയാണ് വോളിബോള്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്.
വനിതാ ടീമുകളുടേയും 16 വയസിനു താഴെയുളളവരുടെയും പ്രത്യേക മത്സരയിനങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. ചോഴിയക്കോട് ജവഹര്‍ലാല്‍ നെഹ്റു സാംസ്കാരിക നിലയം ഗ്രൗണ്ടില്‍ ഒരുക്കിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സുബൈർ അബ്ദുൾ ഖരീം അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സൈനബ ബീവി, ജില്ലാപഞ്ചായത്തംഗം റീന ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. എൽ. ടോം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. എസ്. വിഷ്ണു, ഷെഫീഖ് ചോഴിയക്കോട്, സംഘാടക സമിതി ഭാരവാഹികളായ കെ. ജെ. അലോഷ്യസ്, അൻസാരി, സുജിത് രാമചന്ദ്രൻ, സുനീർ സുലൈമാൻ, ഉദയ കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam