സംസ്ഥാനത്തെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിനെ അസി. കളക്ടര്‍ ഡോ. എസ്. മോഹനപ്രിയ ആദരിക്കുന്നു
കോഴിക്കോട്: ദേശീയ വോട്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കോളജുകള്‍, ബിഎല്‍ഒമാര്‍, ഇലക്ഷന് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള ജില്ലാതല അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ഇഎല്‍സി കോ ഓഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ്, ബിഎല്‍ഒ കെ.എം. രാജേഷ്, ഇ.എല്‍.സി അംബാസഡര്‍ പി.ജി. ആകാശ്, ഇ.എല്‍.സിയായി തെരഞ്ഞെടുക്കപ്പെട്ട ഗുരുവായൂരപ്പന് കോളജ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
ജില്ലയിലെ മികച്ച ബി.എല്‍.ഒമാരായി തെരഞ്ഞെടുക്കപ്പെട്ട നഫീസ (കൊയിലാണ്ടി), താപ്പന് സി. തോമസ് (നാദാപുരം), അബ്ദുസലീം (കോഴിക്കോട് സൗത്ത്), പി. ധനരാജ് (കോഴിക്കോട് നോര്‍ത്ത്), കെ.എം. രാജേഷ് (കുന്ദമംഗലം), എസ്.വി. ശുഹന (വടകര), എം.കെ. സുരേഷ് (കുറ്റ്യാടി), പി.കെ. ജിഷ്ന (എലത്തൂര്‍), ഷീന ബാബുരാജ് (ബേപ്പൂര്‍), അന്‍വര്‍ കേളോത്ത് (കൊടുവള്ളി), പി.കെ. ഭവീഷ് (ബാലുശേരി), അബ്ദുല്‍ സലാം (പേരാമ്പ്ര), ദിലീപ് കുമാര്‍ (തിരുവമ്പാടി), മികച്ച ഇ.എല്‍.സി ക്ലബുകളായ എ.വി. അബ്ദുറഹ്മാന് ഹാജി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, സാമൂരിയന്‍സ് ഗുരുവായൂരപ്പന് കോളജ്,
സികെജി മെമോറിയല്‍ ഗവ. കോളജ്, ഗ്രാസ് റൂട്ട് എന്‍ഗേജ്മെന്റ് അവാര്‍ഡിന് അര്‍ഹരായ ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഹെല്‍ത്ത്, ആക്റ്റീവ് എന്‍ഗേജ്മെന്റ് അവാര്‍ഡിന് അര്‍ഹരായ പ്രൊവിഡന്‍സ് വുമണ്‍സ് കോളജ്, സെന്റ് ജോസഫ് കോളജ് ദേവഗിരി, ആര് ശങ്കര്‍ മെമോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, മികച്ച ജില്ലാ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഫസീല്‍ അഹമ്മദ്, എപ്പിക്സ് ഓഫ് കോഴിക്കോട് ക്യാമ്പയിനില്‍ 100 ശതമാനം പൂര്‍ത്തീകരിച്ച ഫാറൂഖ് ട്രെയിനിങ് കോളജ്, പ്രൊവിഡന്‍സ് കോളജ്,
കടത്തനാട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ബൈത്തുല്‍ ഇസ്സ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, എവി അബ്ദുറഹ്മാന് ഹാജി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവക്കും എസ്.ഐ.ആര് പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന മുഴുവന്‍ കലാലയങ്ങള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
ചടങ്ങില്‍ സബ് കളക്ടര്‍ ഗൗതം രാജ് അധ്യക്ഷനായി. അസി. കളക്ടര്‍ ഡോ. എസ്. മോഹനപ്രിയ, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍, എല്‍.ആര് ഡെപ്യൂട്ടി കളക്ടര്‍ പി.എന്‍. പുരുഷോത്തമന്, വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍ പി. ഷാലിനി, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ എം. രേഖ, വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍ കരീം, ജില്ലാ എന്‍എസ്എസ് കോ ഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kozhikode