കൊല്ലം : തൊഴിലാളികൾക്ക് നൽകാനുള്ള കൂലി കുടിശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ തൊഴിലുറപ്പ് യൂണിയൻ യുടിയുസി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്കും മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികൾക്കും മാസങ്ങളായി കൂലി നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടുത്ത അവഗണനയാണ് കാണിക്കുന്നത്. എൻ. കെ. പ്രേമചന്ദ്രൻ എം പി യുടെ ആവശ്യപ്രകാരം കൊല്ലത്ത് അനുവദിച്ച ഇ എസ് ഐ മെഡിക്കൽ കോളജിന് അനുവാദം നൽകാത്ത സംസ്ഥാന സർക്കാരി െ ന്റ തീരുമാനത്തിൽ പ്രതിഷേധിക്കാനും സമരം സംഘടിപ്പിക്കുവാനും സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.
തൊഴിലുറപ്പ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ. എസ്. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വെളിയം ഉദയകുമാർ, പത്തനംതിട്ട രവി പിള്ള, ഇടുക്കി ബാലചന്ദ്രൻ, അഡ്വ. ശ്രീധരൻ ആറ്റിങ്ങൽ, ഇളമാട് നളിനാക്ഷൻ, ബിന്ദു വിദ്യാധരൻ, സൗദാമിനി, കണ്ണനല്ലൂർ അലിയാര്കുട്ടി, ശാലു വി. ദാസ്, സുരേഷ് ബാബു തൊടുപുഴ, കൊല്ലം സജീവ് കുമാർ, ആർ. ഉദയകുമാർ, സുഭദ്ര ചവറ, സുദർശനൻ കരുനാഗപ്പള്ളി, അഡ്വ. ഇളംകുളം വേണുഗോപാൽ, മായാ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam