x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ആ​പ്പാ​ഞ്ചി​റ പാ​ല​ത്തി​നു കൈ​വ​രി​ക​ള്‍


Published: February 19, 2026 07:18 AM IST | Updated: February 19, 2026 07:18 AM IST

ആ​പ്പാ​ഞ്ചി​റ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​വും പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ​സ് വി​ഭാ​ഗം സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കൈ​വ​രി​ക​ള്‍ സ്ഥാ​പി​ച്ച​പ്പോ​ള്‍

ക​ടു​ത്തു​രു​ത്തി: കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ആ​പ്പാ​ഞ്ചി​റ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​വും കൈ​വ​രി​ക​ള്‍ സ്ഥാ​പി​ച്ചു. പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ​സ് വി​ഭാ​ഗ​മാ​ണ് റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പു​തി​യ കൈ​വ​രി​ക​ള്‍ സ്ഥാ​പി​ച്ച​ത്. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​ര്‍​ന്നി​ട്ട് നാ​ളു​ക​ളാ​യി​രു​ന്നു. ആ​പ്പാ​ഞ്ചി​റ തോ​ടി​നു കു​റു​കെ​യാ​ണ് പാ​ല​മു​ള്ള​ത്. പ​ഴ​യ പാ​ല​മാ​യ​തി​നാ​ല്‍ ന​ട​പ്പാ​ത​യി​ല്ലാ​ത്ത​തും കൈ​വ​രി​ക​ള്‍ ത​ക​ര്‍​ന്നു​കി​ട​ന്നി​രു​ന്ന​തും വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രു​ന്നു.
വാ​ഹ​ന​ങ്ങ​ളി​ടി​ച്ചാ​ണ് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​ര്‍​ന്ന​ത്.

എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ദി​ശ​യി​ല്‍ വ​ല​തു​ഭാ​ഗ​ത്തെ കൈ​വ​രി വാ​ഹ​ന​മി​ടി​ച്ചു ത​ക​ര്‍​ന്നി​ട്ട് ര​ണ്ടു വ​ര്‍​ഷ​ത്തോ​ള​മാ​യി. ആ​റു​മാ​സം മു​മ്പ് കൊ​ച്ചി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ട്രാ​വ​ല​ര്‍ ഇ​ടി​ച്ച് പാ​ല​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ കൈ​വ​രി​ക​ളും ത​ക​ര്‍​ന്നു. ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പി​നും ത​ക​രാ​ര്‍ സം​ഭ​വി​ച്ചു.

കൈ​വ​രി​യു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് 25 വി​ദ്യാ​ര്‍​ഥി​ക​ളും അ​ഞ്ച് അ​ധ്യാ​പ​ക​രും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം തോ​ട്ടി​ലേ​ക്കു മ​റി​യാ​തി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തം​ഗം നോ​ബി മു​ണ്ട​യ്ക്ക​ന്‍ ഇ​ട​പെ​ട്ട് ത​ല​യോ​ല​പ്പ​റ​മ്പി​ലെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തെ​ക്കൊ​ണ്ട് പാ​ല​ത്തി​നി​രു​വ​ശ​വും അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ മു​ള​കൊ​ണ്ട് താ​ത്കാ​ലി​ക​മാ​യി സു​ര​ക്ഷാ​വേ​ലി നി​ര്‍​മി​ച്ചി​രു​ന്നു.

മോ​ന്‍​സ് ജോ​സ​ഫ് എം​എ​ൽ​എ ഇ​ട​പെ​ട്ടാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗ​ത്തെ​ക്കൊ​ണ്ട് ക​ഴി​ഞ്ഞ​ദി​വ​സം ജി‌​ഐ പൈ​പ്പു​ക​ള്‍​കൊ​ണ്ടു​ള്ള സു​ര​ക്ഷാ കൈ​വ​രി​ക​ള്‍ സ്ഥാ​പി​ച്ച​ത്.
അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പാ​ലം പു​തു​ക്കി നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​ണ്ണു പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Kottayam

Recent News

Up