x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​രി​യേ​ഴ്സി​ന്‍റെ ക​ണ്ണൂ​രി​ലെ ആ​ദ്യ മ​ത്സ​രം ഏ​ഴി​ന്


Published: October 31, 2025 08:06 AM IST | Updated: October 31, 2025 08:06 AM IST

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ മ​ത്സ​ര​ക്ര​മ​മാ​യി. അ​ഞ്ച് ഹോം ​മ​ത്സ​ര​ങ്ങ​ളാ​ണ് ജ​വ​ഹ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലു​ള്ള​ത്. ന​വം​ബ​ര്‍ ഏ​ഴി​ന് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌​സി​യെ നേ​രി​ടും.

 

രാ​ത്രി 7.30നാ​ണ് എ​ല്ലാ മ​ത്സ​ര​ങ്ങ​ളു​ടെ​യും കി​ക്കോ​ഫ്. 10 ന് ​തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സ് എ​ഫ്‌​സി, 19 ന് ​മ​ല​പ്പു​റം എ​ഫ്‌​സി, 23 ന് ​ഫോ​ഴ്‌​സ കൊ​ച്ചി എ​ഫ്‌​സി, 28 ന് ​കാ​ലി​ക്ക​ട്ട് എ​ഫ്‌​സി എ​ന്നി​വ​രാ​ണ് ക​ണ്ണൂ​രി​ന്‍റെ എ​തി​രാ​ളി​ക​ൾ.
ടീ​മി​ന്‍റെ അ​ഞ്ച് എ​വേ മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലെ​ണ്ണം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്ന് ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി 10 പോ​യി​ന്‍റോ​ടെ തോ​ൽ​വി​യ​റി​യാ​തെ​യാ​ണ് ടീ​മി​ന്‍റെ മു​ന്നേ​റ്റം. തൃ​ശൂ​ര്‍ കേ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌​സി​ക്കെ​തി​രെ​യാ​ണ് അ​വ​സാ​ന എ​വേ മ​ത്സ​രം.


ഗ്രൂ​പ്പി​ലെ ആ​ദ്യ നാ​ല് സ്ഥാ​ന​ക്കാ​ര്‍ സെ​മി ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടും. സെ​മി ഫൈ​ന​ല്‍, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല. സു​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ ആ​ദ്യ സീ​സ​ണി​ല്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സി​ന് സ്വ​ന്ത​മാ​യി ഹോം ​സ്‌​റ്റേ​ഡി​യം ഇ​ല്ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു ഹോം ​മ​ത്സ​ര​ങ്ങ​ള്‍. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക​ണ്ണൂ​രി​ല്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ തി​രി​കെ​യെ​ത്തു​ന്നു​വെ​ന്ന​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ക​ണ്ണൂ​രി​ലെ മ​ത്സ​ര​ങ്ങ​ളു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം, ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം, ടി​ക്ക​റ്റ് വി​ല്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം എ​ന്നി​വ ഇ​ന്ന് ന​ട​ക്കും.

Tags : nattuvisheasham local

Recent News

Up