x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​നൂ​ർ പു​ഴ​യി​ൽ ഒ​ഴു​ക്ക് നി​ല​ച്ചു വെ​ള്ളം മ​ലി​ന​മാ​യി


Published: January 13, 2026 07:36 AM IST | Updated: January 13, 2026 07:36 AM IST

കു​ന്ന​മം​ഗ​ലം : വേ​ന​ൽ ക​ന​ക്കും മു​മ്പേ പൂ​നൂ​ർ പു​ഴ​യി​ൽ ഒ​ഴു​ക്ക് നി​ല​ച്ചു വെ​ള്ളം മ​ലി​ന​മാ​യി.ഒ​ഴു​ക്ക് നി​ല​ച്ചു പ​ല ഭാ​ഗ​ങ്ങ​ളി​ലും പു​ഴ​യി​ൽ ചെ​ളി​യും പ്ലാ​സ്റ്റി​ക്കും അ​ടി​യു​ക​യും പാ​യ​ലും മ​റ്റും വ​ള​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ നേ​ര​ത്തേ ത​ന്നെ പ​ല​യി​ട​ത്തും ബ​ണ്ടു​ക​ൾ നി​ർ​മി​ക്കു​ക​യും ത​ട​യ​ണ​ക​ൾ അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​ൻ കാ​ല​ങ്ങ​ളി​ൽ വേ​ന​ൽ ക​ന​ക്കു​ന്ന​തോ​ടെ​യാ​ണ് പു​ഴ​യി​ൽ ഒ​ഴു​ക്ക് നി​ല​ച്ചു വെ​ള്ളം മ​ലി​ന​മാ​കു​ന്ന​ത്. ഇ​ത്ത​വ​ണ ചെ​ളി​യും മ​റ്റും അ​ടി​ഞ്ഞു പ​ല​യി​ട​ത്തും വെ​ള്ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി മാ​റി​യെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ​ല ഭാ​ഗ​ങ്ങ​ളി​ലും ചെ​ക്ക് ഡാം ​ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും മ​ഴ​ക്കാ​ല​ത്ത് ഉ​യ​ർ​ത്താ​ൻ ക​ഴി​യാ​ത്ത​തും പു​ഴ​യി​ൽ വ​ൻ​തോ​തി​ൽ ചെ​ളി അ​ടി​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പു​ഴ​യി​ൽ രൂ​പ​പ്പെ​ട്ട മ​ൺ​തി​ട്ട​യും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ജ​ല നി​ര​പ്പ് കു​റ​യു​ന്ന​തി​നൊ​പ്പം മ​ലി​നീ​ക​ര​ണ​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

 

Tags : nattu vishesham Water Poonur River

Recent News

Up