ഇരിട്ടി: കുടുംബശ്രീ ജില്ലാ മിഷൻ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറളം ഫാമിൽ തണ്ണിമത്തൻ കൃഷി ശില്പശാല സംഘടിപ്പിച്ചു. ടെക്നീഷ്യൻസ് ആൻഡ് ഫാർമേഴ്സ് കോ-ഓർഡിനേഷൻ സൊസൈറ്റി (ടാഫ് കോസ് ) യുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. ഫാർമിംഗ് കോർപറേഷൻ കെട്ടിടത്തിൽ നടന്ന പരിപാടി ആറളം ഫാമിംഗ് കോർപറേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ആറളം പ്രത്യേക പദ്ധതി കോ-ഓർഡിനേറ്റർ പി. സനൂപ് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോ- ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. കെ. അക്ഷയ, പ്രവിഷ, ടാഫ് കോസ് ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
തണ്ണിമത്തൻ കൃഷിയുടെ വിവിധ വശങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു. അഴിക്കോട് ഗ്രാമ പഞ്ചായത്തിൽ തണ്ണിമത്തൻ കൃഷിയിൽ വിജയ ഗാഥ രചിച്ച രജിത്ത് അഴിക്കോട് ശില്പ ശാലയിൽ തണ്ണിമത്തൻ കൃഷി കാർഷിക അനുഭവങ്ങൾ വിശദീകരിച്ചു. തണ്ണിമത്തൻ കൃഷി ആരംഭിക്കാൻ താത്പര്യം അറിയിച്ചവർക്ക് വിത്തുകൾ പരിപാടിയിൽ വിതരണം ചെയ്തു.
Tags : local nattuvishesham Watermelon