ആയവന ഉപ്പുവീട്ടുങ്കല് ഷോണ്‍ ജോഷി കൃഷിചെയ്ത തണ്ണിമത്തന്റെ വിളവെടുപ്പ് ഉദ്ഘാടനം ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടക്കല്‍ നിര്‍വഹിക്കുന്നു.
മൂവാറ്റുപുഴ: കരഭൂമി പാട്ടത്തിനെടുത്ത് തണ്ണിമത്തന് കൃഷിചെയ്ത് മികച്ച വിളവു സ്വന്തമാക്കിയിരിക്കുകയാണ് ആയവന ഉപ്പൂവീട്ടുങ്കല് ഷോണ്‍ ജോഷി എന്ന കർഷകൻ. കിരണ്‍ ഇനത്തില്‍പ്പെട്ട തണ്ണിമത്തനാണ് ആയവനയിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് ഷോൺ കൃഷി ചെയ്തത്.
നമ്മുടെ കാലാവസ്ഥയില്‍ ഇവ രണ്ടുതവണ കൃഷിയിറക്കാനാകുമെന്നും ഷോണ്‍ ജോഷി പറയുന്നു. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ മികച്ച വിളവ് ലഭിക്കും. എന്നാൽ മഴ പെയ്താല്‍ ഇവ നശിച്ചുപോകും. നട്ടീലിനു ശേഷം രണ്ട് മാസംകൊണ്ട് വിളവെടുക്കാമെന്നുള്ളതും തണ്ണിമത്തന് കൃഷിയുടെ പ്രത്യേകതയാണ്.
ശാസ്ത്രീയമായ രീതിയില്‍ സമീപിച്ചാല്‍ നല്ല വരുമാനം ലഭിക്കുമെന്നും പരമാവധി കൃഷി ചെലവ് കുറയ്ക്കാനാകുമെന്നും ഷോണ്‍ പറയുന്നു. പ്രാദേശിക മാര്‍ക്കറ്റുകളിലാണ് ഇവ വിറ്റഴിക്കുന്നത്. തണ്ണിമത്തന്റെ വിളവെടുപ്പ് ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടക്കല്‍ നിര്‍വഹിച്ചു.
ഇന്‍ഫാം മുന്‍ ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍, ഫാ. ജോസഫ് കൊച്ചുപുത്തന്‍പുരയില്‍, ജിന്‍സ് പാലായികുടിയില്, സണ്ണി പൊട്ടംപുഴ, ജോമോന് കാക്കനാട്ട്, സാബു കാട്ടാംകോട്ടില്‍, മൈക്കിള്‍ ആഞ്ചലോ തണ്ടുംപുറത്ത് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് ഷോണ്‍ തണ്ണിമത്തന് കൃഷി ചെയ്തിരുന്നു.
Tags : Local News Nattuvishesham Ernakulam