x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്: ഹ​ർ​ജി ലോ​കാ​യു​ക്ത ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു


Published: February 15, 2026 05:57 AM IST | Updated: February 15, 2026 05:57 AM IST

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന ഭൂ​മി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ലോ​കാ​യു​ക്ത ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ ഉ​ത്ത​ര​വാ​യി. ജ​സ്റ്റീ​സ് എ​ൻ. അ​നി​ൽ​കു​മാ​ർ, ജ​സ്റ്റീ​സ് വി. ​ഷി​ർ​ഷി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി​യി​ൽ പ്രാ​രം​ഭ​വാ​ദം കേ​ട്ട​ത്. ചീ​ഫ് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രി, സെ​ക്ര​ട്ട​റി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​രെ എ​തി​ർ ക​ക്ഷി​ക​ളാ​ക്കി​യാ​ണ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​തെ മാ​ന​ന്ത​വാ​ടി​യി​ൽ പേ​രി​നു​മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജും ആ​ശു​പ​ത്രി​യി​ലും ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട​വി​ധം ഉ​പ​കാ​ര​പ്പെ​ടു​ന്നി​ല്ല. ഇ​ത് ലോ​കാ​യു​ക്ത നി​യ​മ​ത്തി​ൽ പ​റ​യു​ന്ന ദു​ർ​ഭ​ര​ണം, അ​നീ​തി, വി​വേ​ച​നം, അ​ടി​ച്ച​മ​ർ​ത്ത​ൽ എ​ന്നി​വ​യു​ടെ നി​ർ​വ​ച​ന​ത്തി​ൽ വ​രു​മെ​ന്നും അ​തി​നാ​ൽ വി​ശ​ദാ​ന്വേ​ഷ​ണം ന​ട​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വ് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​ക്കു​വേ​ണ്ടി ര​ക്ഷാ​ധി​കാ​രി അ​ഡ്വ. വി.​പി. എ​ൽ​ദോ ലോ​കാ​യു​ക്ത​യി​ൽ ഹാ​ജ​രാ​യി. കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മാ​ർ​ച്ച് 25ലേ​ക്ക് മാ​റ്റി. എ​തി​ർ ക​ക്ഷി​ക​ൾ അ​ന്ന് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. അ​തി​നി​ടെ, മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു നി​യ​മ പോ​രാ​ട്ട​വും പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളും തു​ട​രാ​ൻ എം​ജി​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. എ​സ്എ​ച്ച്ആ​ർ​പി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി കെ.​വി. ഗോ​കു​ൽ​ദാ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ഡ്വ. വി.​പി. എ​ൽ​ദോ, കെ.​ജെ. വ​ർ​ഗീ​സ്, ബി​ന്ദു മി​ൽ​ട്ട​ൻ, ശാ​ന്ത​കു​മാ​രി വി​നാ​യ​ക, എ.​വി. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, കെ. ​ഫ​സ്ന,ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​എം. ബാ​ല​കൃ​ഷ്ണ​ൻ സി.​എ​ച്ച്. സ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up