x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്: ലോ​കാ​യു​ക്ത​യി​ൽ സ​ർ​ക്കാ​രി​നെ​തി​രേ കേ​സ്


Published: December 9, 2025 08:40 AM IST | Updated: December 9, 2025 08:40 AM IST

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ്ഥി​ര​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്ത്വം തു​ട​രു​ന്ന​തി​നി​ടെ സ​ർ​ക്കാ​രി​നും ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കു​മെ​തി​രേ ലോ​കാ​യു​ക്ത​യി​ൽ കേ​സ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​ക്കു​വേ​ണ്ടി സെ​ക്ര​ട്ട​റി കെ.​വി. ഗോ​കു​ൽ​ദാ​സാ​ണ് ലോ​കാ​യു​ക്ത ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ഡ്വ.​വി.​പി. എ​ൽ​ദോ, അ​ഡ്വ.​എ.​കെ. അ​ബ്ദു​ൾ​സ​ലാം, അ​ഡ്വ. നി​ഷ എ​ൻ. ഭാ​സി എ​ന്നി​വ​ർ മു​ഖേ​ന​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ്ഥി​ര​നി​ർ​മാ​ണം ക​ൽ​പ്പ​റ്റ​യ്ക്ക​ടു​ത്ത് മ​ട​ക്കി​മ​ല​യി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കാ​ൻ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സ​ന്ന​ദ്ധ​മാ​യ ഭൂ​മി​യി​ൽ ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ മു​ഖ്യ ആ​വ​ശ്യം.


ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മ​ട​ക്കി​മ​ല​യി​ൽ 50 ഏ​ക്ക​ർ ഭൂ​മി സൗ​ജ​ന്യ​മാ​യി വി​ട്ടു​കൊ​ടു​ത്ത​താ​ണ്. ഈ ​ഭൂ​മി ഏ​റ്റെ​ടു​ത്ത സ​ർ​ക്കാ​ർ റോ​ഡ് നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ ന​ട​ത്തി.


എ​ന്നാ​ൽ പി​ന്നീ​ട് ഇ​ല്ലാ​ത്ത പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ നി​ർ​മാ​ണം വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യും മാ​ന​ന്ത​വാ​ടി​ക്ക​ടു​ത്ത് ഭൂ​മി ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. മ​ട​ക്കി​മ​ല ഭൂ​മി മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ട്ര​സ്റ്റ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

വ​സ്തു തി​രി​കെ ല​ഭി​ക്കു​ന്ന​തി​നു ഉ​ത്ത​ര​വ് സ​ന്പാ​ദി​ച്ചു. എ​ങ്കി​ലും ഭൂ​മി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​പ​ക്ഷം വീ​ണ്ടും സ​ർ​ക്കാ​രി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ ട്ര​സ്റ്റ് ഒ​രു​ക്ക​മാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന​തി​ന് യോ​ജി​ച്ച​താ​ണ് മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി. ഇ​വി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഗു​ണം ചെ​യ്യും. വേ​റെ ഭൂ​മി വി​ല​യ്ക്കു​വാ​ങ്ങു​ന്പോ​ഴു​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക ബാ​ധ്യ​ത സ​ർ​ക്കാ​രി​ന് ഒ​ഴി​വാ​കും.


മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​ക്കു​വേ​ണ്ടി സെ​ക്ര​ട്ട​റി ഹൈ​ക്കോ​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി മൂ​ന്നു മാ​സ​ത്തി​ന​കം തീ​രു​മാ​നം എ​ടു​ത്ത് അ​റി​യി​ക്ക​ണ​മെ​ന്ന് ജൂ​ലൈ 14ന് ​സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​രാ​തി​ക്കാ​രെ കേ​ൾ​ക്കാ​നോ തീ​രു​മാ​ന​മെ​ടു​ക്കാ​നോ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്ക​വേ സ​ർ​ക്കാ​ർ ര​ണ്ടാ​ഴ്ച​ത്തെ സാ​വ​കാ​ശം ചോ​ദി​ക്കു​ക​യും ഹൈ​ക്കോ​ട​തി അ​ത് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.


അ​തി​നി​ടെ, മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കാ​നും പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും ആ​ക്‌​ഷ​ൻ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

ര​ക്ഷാ​ധി​കാ​രി അ​ഡ്വ.​വി.​പി. എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ആ​ർ​പി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​വി. ഗോ​കു​ൽ​ദാ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​എം. സെ​യ്ത​ല​വി, അ​ഡ്വ.​എ​സ്.​എ. ന​സീ​ർ, ജോ​ണി പാ​റ്റാ​നി, ഡോ.​പി. ല​ക്ഷ്മ​ണ​ൻ, കെ.​എം. ഏ​ലി​യാ​സ്, ഇ​ബ്രാ​ഹിം ക​ണി​യാ​ന്പ​റ്റ, അ​ഡ്വ.​ഷി​മാ​യി മൂ​ല​ങ്കാ​വ്, ബി​ജു പൂ​ള​ക്ക​ര, യാ​ഷി​ൻ മേ​പ്പാ​ടി, എ. ​ദേ​വ​കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ച

 

Tags : Wayanad Medical College

Recent News

Up