ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിന്റെ ഭാഗമായി ബിസിനസ് രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ആലു
കോഴിക്കോട്: ജീവിതത്തില്‍ ഓരോരുത്തരും മത്സരിക്കുന്നത് അവരോടുതന്നെയായാല് മാത്രമേ വിജയം വരിക്കുകയുള്ളുവെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ബിസിനസ് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയ്യുന്ന ഓരോ ജോലിയും നമുക്കു വേണ്ടി തന്നെയാണെന്ന മനോഭാവമുണ്ടാകണമെന്നും ജസ്റ്റീസ് ഓര്‍മിപ്പിച്ചു.
ബിസിനസ് രംഗത്തെ സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസിന് ദേവന് രാമചന്ദ്രന് സമ്മാനിച്ചു. പി. സുലൈമാന്‍, ജാബിര്‍ കാരാട്ട്, സാന്ഡിത് താന്ഡാഷേരി, ഇ. രാധാകൃഷ്ണന്, അഹമ്മദ് ഷടാഡ് ആന്‍ഡ് അബിജിത് ജോഷി എന്നിവര്‍ മറ്റു ബിസിനസ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.
കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജു ജോസഫ്, അയ്മ സംസ്ഥാന പ്രസിഡന്റ് എ.കെ. പ്രശാന്ത്, ജനറല്‍ സെക്രട്ടറി രവീന്ദ്രന് പൊയിലൂര്‍, സി. എ. രവി ചന്ദ്രശേഖര്‍, കോളജ് സെല്‍ഫ് ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. സുനില്‍ എം. ആന്റണി, ബിസിനസ് മാനേജ്മെന്റ് വകുപ്പ് മേധാവി മനു ആന്റണി എന്നിവര്‍ സംസാരിച്ചു.
Tags : Local News Nattuvishesham Kozhikode