കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ 20 സുരക്ഷാ ജീവനക്കാർ വേണ്ടിടത്ത് നിലവിൽ അഞ്ചു പേർ മാത്രം പ്രവർത്തിക്കുന്നത് കാരണം സുരക്ഷാ വീഴ്ചയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ 20 സുരക്ഷാ ജീവനക്കാർ വേണ്ടിടത്ത് നിലവിൽ അഞ്ചു പേർ മാത്രം പ്രവർത്തിക്കുന്നത് കാരണം സുരക്ഷാ വീഴ്ചയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ആരോഗ്യവകുപ്പു സെക്രട്ടറിയും ജില്ലാ കളക്ടറും പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാർച്ചിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നേരത്തെ 15 പേരാണുണ്ടായിരുന്നത്. ഇവരിൽ പത്ത് പേർ ജോലി ഉപേക്ഷിച്ചു.
വേതനം കുറവായതും ജോലി കൂടുതലായതുമാണ് തൊഴിൽ ഉപേക്ഷിക്കാൻ കാരണം. സുരക്ഷാഭീഷണിയുള്ള ആശുപത്രിയിൽ സ്ഥിരം സുരക്ഷാജീവനക്കാരെ നടപടിയെടുത്തിട്ടില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ചവർക്ക് 700 രൂപയാണ് ദിവസവേതനം. വേതനം വർധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Tags : Local News Nattuvishesham Kozhikode