x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​വും​ക​ണ്ട​ത്ത് പ​ട്ടാ​പ്പ​ക​ല്‍ റോ​ഡി​ൽ കാ​ട്ടു​പ​ന്നി


Published: February 15, 2026 05:18 AM IST | Updated: February 15, 2026 05:18 AM IST

പാ​​ലാ: ക​​ട​​നാ​​ടി​​നു സ​​മീ​​പം കാ​​വും​​ക​​ണ്ട​​ത്ത് റോ​​ഡി​​ലൂ​​ടെ പ​​ട്ടാ​​പ്പ​​ക​​ല്‍ കാ​​ട്ടു​​പ​​ന്നി പാ​​ഞ്ഞ​​തു നാ​​ട്ടു​​കാ​​രി​​ല്‍ ഭീ​​തി പ​​ട​​ര്‍​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം എ​​ലി​​വാ​​ലി​​യി​​ല്‍ കു​​ഞ്ഞു​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ കാ​​ട്ടു​​പ​​ന്നി കൂ​​ട്ട​​ത്തോ​​ടെ എ​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് കാ​​വും​​ക​​ണ്ട​​ത്ത് കാ​​ട്ടു​​പ​​ന്നി​​യെ ക​​ണ്ട​​തെ​​ന്നു നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു.

കാ​​വും​​ക​​ണ്ടം, നീ​​ലൂ​​ര്‍, അ​​ഴി​​ക​​ണ്ണി, മ​​റ്റ​​ത്തി​​പ്പാ​​റ, എ​​ലി​​വാ​​ലി, ആ​​ല​​മ​​റ്റം തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ള്‍ വി​​ഹ​​രി​​ക്കു​​ന്ന​​ത്. രാ​​ത്രി​​യി​​ല്‍ റോ​​ഡി​​ല്‍ ഇ​​വ​​യു​​ടെ സാ​​ന്നി​​ധ്യം ഏ​​റെ​​യു​​ണ്ടെ​​ന്നും പ​​റ​​യു​​ന്നു. കാ​​ട്ടു​​പ​​ന്നി, കു​​റു​​ക്ക​​ന്‍, ന​​രി, കാ​​ട്ടു​​പൂ​​ച്ച, മു​​ള്ള​​ന്‍​പ​​ന്നി, പെ​​രു​​മ്പാ​​മ്പ്, കു​​ര​​ങ്ങ​​ന്‍ എ​​ന്നി​​വ​​യു​​ടെ സാ​​ന്നി​​ധ്യം പ്ര​​ദേ​​ശ​​ത്ത് സാ​​ധാ​​ര​​ണ​​യാ​​യി.

പു​​ല​​ര്‍​ച്ചെ റ​​ബ​​ര്‍ ടാ​​പ്പിം​​ഗി​​ന് ഇ​​റ​​ങ്ങു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ൾ കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ളെ കാ​​ണു​​ന്ന​​ത് പ​​തി​​വാ​​യി. എ​​ന്നാ​​ല്‍ സ​​ര്‍​ക്കാ​​ര്‍ ഉ​​ത്ത​​ര​​വു പ്ര​​കാ​​രം ക​​ര്‍​ഷ​​ക​​ര്‍​ക്കു ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന തോ​​ക്കു ലൈ​​സ​​ന്‍​സു​​ക​​ള്‍ യ​​ഥാ​​സ​​മ​​യം പു​​തു​​ക്കി ന​​ല്കി​​യി​​ട്ടി​​ല്ലെ​​ന്നും പ്ര​​ശ്‌​​ന​​ത്തി​​ല്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി സ​​ര്‍​ക്കാ​​ര്‍ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു.

Tags : nattu vishesham Wild boar found on Pattappakal

Recent News

Up