x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​ വേ​ട്ട; മു​ക്ക​ത്ത് രാ​ഷ്്ട്രീ​യ വി​ഷ​യ​മാ​യി മാ​റു​ന്നു


Published: November 3, 2025 05:25 AM IST | Updated: November 3, 2025 05:25 AM IST

മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വ​ർ​ധി​ച്ച് വ​രു​ന്ന കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ മാ​ർ​ച്ച്.

മു​ക്കം: കാ​ട്ടു​പ​ന്നി​വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം മു​ക്ക​ത്ത് രാ​ഷ്ട്രീ​യ വി​ഷ​യ​മാ​യി മാ​റു​ന്നു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വ​ർ​ധി​ച്ച് വ​രു​ന്ന കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ മു​ക്ക​ത്ത് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് മു​ക്കം ന​ഗ​രം ചു​റ്റി എ​സ്കെ പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു. മു​ക്കം പാ​ർ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം കി​ഫ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ന്യ മൃ​ഗ​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ സെ​ക്ഷ​ൻ 11 ര​ണ്ട് പ്ര​കാ​രം സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​ള്ള അ​വ​കാ​ശം ക​ർ​ഷ​ക​ന് ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ കാ​ട്ടു​പ​ന്നി ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​വും ക​ര്‍​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന​തു​മാ​ണെ​ന്ന് മു​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പി.​ടി. ബാ​ബു പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി ശ​ല്യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി മ​ണാ​ശേ​രി​യി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത ക​ര്‍​ഷ​ക​രു​ടെ യോ​ഗ​ത്തി​ലാ​ണ് പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ന്നി​വേ​ട്ട ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ക​ര്‍​ഷ​ക​രി​ല്‍ നി​ന്നു​യ​ര്‍​ന്ന​ത്. അ​ന്ന് ന​ഗ​ര​സ​ഭ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എം​പാ​ന​ല്‍ ഷൂ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം വ​ള​രെ പ​രി​മി​ത​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ കൂ​ടു​ത​ല്‍ ഷൂ​ട്ട​ര്‍​മാ​രെ ക​ണ്ടെ​ത്തു​ക​യും അ​വ​ര്‍​ക്ക് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പ​ന്നി​യെ വേ​ട്ട​യാ​ടാ​നു​ള്ള ഉ​ത്ത​ര​വ് ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ഉ​പ​യോ​ഗി​ച്ച് വെ​സ്റ്റ്മ​ണാ​ശേ​രി പ്ര​ദേ​ശ​ത്ത് ഞാ​യ​റാ​ഴ്ച പ​ന്നി​വേ​ട്ട ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ര​ണ്ടി​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​ടെ യോ​ഗം വി​ളി​ച്ച് വേ​ട്ട​ക്കാ​രെ സ​ഹാ​യി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അം​ഗീ​കൃ​ത ഷൂ​ട്ട​ര്‍​മാ​രാ​ണ് വേ​ട്ട​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ അം​ഗീ​കൃ​ത ഷൂ​ട്ട​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ച് ഞാ​യ​റാ​ഴ്ച പ​ന്നി​വേ​ട്ട ന​ട​ത്തു​മെ​ന്നും ക​ര്‍​ഷ​ക പ്രേ​മം ന​ടി​ച്ച് വ​രു​ന്ന ക​പ​ട സം​ഘ​ങ്ങ​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Mukkam Local News Kozhikode Nattuvishesham

Recent News

Up