x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​യി


Published: January 18, 2026 01:12 AM IST | Updated: January 18, 2026 01:12 AM IST

തി​ട​നാ​ട്: വ​നാ​തി​ര്‍​ത്തി​യി​ല്‍​നി​ന്നു കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യാ​ണെ​ങ്കി​ലും കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം കാ​ര​ണം വ​ല​യു​ക​യാ​ണ് തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​ര്‍. പ്ര​ദേ​ശ​ത്തെ റ​ബ​ർ‌​തൈ​ക​ളും റ​ബ​ര്‍ മ​ര​ങ്ങ​ളും തേ​ക്കി​ൻ തൈ​ക​ളു​മാ​ണു കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത്.

നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ ആ​യി​ര​ത്തി​ല​ധി​കം റ​ബ​ര്‍​മ​ര​ങ്ങ​ളാ​ണു കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ച​ത്. ചു​വ​ട്ടി​ല്‍​നി​ന്ന് ര​ണ്ട് അ​ടി മു​ക​ളി​ല്‍​വ​രെ റ​ബ​ർ​മ​ര​ത്തി​ന്‍റെ തൊ​ലി കു​ത്തി​ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. ക​പ്പ, വാ​ഴ, ചേ​ന, ചേ​മ്പ് എ​ന്നി​വ​യും കൂ​ട്ട​മാ​യെ​ത്തു​ന്ന പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ന്നു. കൊ​ക്ക​ര​ണി, ക​രി​മ്പ​നോ​ലി, വാ​രി​യാ​നി​ക്കാ​ട്, മാ​ട​മ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല, ഹൈ​വേ​യു​ടെ അ​ടു​ത്തു​ള്ള കൃ​ഷി​ക​ള്‍ പോ​ലും പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ക​യാ​ണ്.

 ക​ഴി​ഞ്ഞ​ദി​വ​സം ബി​നോ​യി വെ​ള്ളു​ക്കു​ന്നേ​ലി​ന്‍റെ മൂ​ന്ന് വ​ര്‍​ഷം പ്രാ​യ​മാ​യ 250 റ​ബര്‍​ തൈ​ക​ളും നൂറില​ധി​കം തേ​ക്കി​ൻ തൈ​ക​ളും കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ചു. ടാ​പ്പിം​ഗ് തു​ട​ങ്ങി​യ റ​ബ​റി​ന്‍റെ വെ​ട്ടു​പ​ട്ട​യും പ​ന്നി​ക​ള്‍ കു​ത്തി​ന​ശി​പ്പി​ച്ചു. തൊ​ലി​പോ​യ റ​ബ​ര്‍​മ​ര​ങ്ങ​ൾ ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​കു​ക​യാ​ണ്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന തേ​ക്കി​ൻ​തൈ​ക​ളും കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു.

പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ച മൂ​ന്നു വ​ര്‍​ഷം പ്രാ​യ​മാ​യ തൈ​ക​ള്‍​ക്കു പ​ക​രം തൈ​ക​ള്‍ വ​യ്ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. ഫ​ല​ത്തി​ല്‍ ഒ​രേ​ക്ക​ര്‍ തോ​ട്ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​വ​സ്ഥ​യിലാ​ണ്. നി​ല​വി​ല്‍ കൃ​ഷി​ട​യി​ട​ത്തി​നു ചു​റ്റും അ​ട​ച്ചു​റ​പ്പു​ള്ള വേ​ലി നി​ര്‍​മി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​വ​ന്ന ഭീ​മ​മാ​യ തു​ക​യും കൃ​ഷി​യി​ട​ത്തി​ലെ വ​രു​മാ​ന​വും താ​ര​ത​മ്യം ചെ​യ്താ​ല്‍ കൃഷി വ​ലി​യ ന​ഷ്ട​മാ​കും.


വേ​ലി നി​ര്‍​മി​ക്ക​ണം

ചു​റ്റം ശ​ക്ത​മാ​യ വേ​ലി നി​ര്‍​മി​ച്ചു കൃ​ഷി​ഭൂ​മി സം​ര​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു ക​ര്‍​ഷ​ക​ര്‍​ക്കി​പ്പോ​ള്‍. ഇ​തി​നു വ​ലി​യ ചെ​ല​വേ​റു​മെ​ന്ന​തി​നാ​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് താ​ങ്ങാ​വു​ന്ന​ത​ല്ല. ക​ര്‍​ഷി​ക​വി​ള​ക​ളു​ടെ വി​ല​യി​ടി​വു​മൂ​ലം ഇ​ത്ത​ര​ത്തി​ലു​ള്ള കൃ​ഷി​സം​ര​ക്ഷ​ണം ലാ​ഭ​ക​ര​മാ​കി​ല്ലെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, വ​ന്യ​മൃ​ഗ​ങ്ങ​ളാ​ല്‍ കൃ​ഷി ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് വ​നം​വ​കു​പ്പി​ല്‍​നി​ന്നു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചു​തു​ട​ങ്ങി​യെ​ന്ന​ത് ക​ര്‍​ഷ​ക​ര്‍ ആ​ശ്വാ​സ​മേ​കു​ന്നു​ണ്ട്. തി​ട​നാ​ട് ക​ര്‍​ഷ​ക​വേ​ദി​യു​ടെ ഇ​ട​പെ​ട​ലാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം.


അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണം


മ​നു​ഷ്യ​ജീ​വ​നോ സ്വ​ത്തി​നോ ഗു​രു​ത​ര ഭീ​ഷ​ണി​യും നാ​ശ​ന​ഷ്ട​വും വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി പോ​ലു​ള്ള മൃ​ഗ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യു​ന്ന​തി​നു പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് 2025ല്‍ ​അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. തോ​ക്ക് ലൈ​സ​ന്‍​സു​ള്ള ഒ​രു പാ​ന​ല്‍ സ​ര്‍​ക്കാ​ര്‍ നി​ബ​ന്ധ​ന പാ​ലി​ച്ചു ത​യാ​റാ​ക്കി​യി​രു​ന്നു. ​ക​ലാ​വ​ധി തീ​ര്‍​ന്നു​വെ​ങ്കി​ലും വീ​ണ്ടും പു​തു​ക്കി കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.


കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ തോ​ട്ട​ങ്ങ​ളി​ല്‍ പോ​കു​ന്ന​തി​നു​വ​രെ പേ​ടി​യ്ക്ക​ണ്ട അ​വ​സ്ഥ​യാ​ണ്. കാ​ട്ടു​പ​ന്നി​ശ​ല്യം മൂ​ലം ഇ​രു​ട്ടു​മ്പോ​ള്‍ ത​ന്നെ വീ​ടു​ക​ളി​ല്‍ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും മു​ള്ള​ന്‍​പ​ന്നി​ക​ളു​ടെ​യും ശ​ല്യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തോ​ക്ക് ലൈ​സ​ന്‍​സു​ള്ള 12 പേ​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കി​യെ​ങ്കി​ലും കൃ​ഷി​യി​ടം സു​ര​ക്ഷി​ത​മാ​കു​ന്നി​ല്ല.

നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഉ​പാ​ധി​ക​ളി​ല്ലാ​തെ കൊ​ല്ലാ​നു​ള്ള അ​നു​വാ​ദ​മാ​ണു വേ​ണ്ട​തെ​ന്ന നി​ല​പാ​ടി​ലാ​ണു ക​ര്‍​ഷ​ക​ര്‍. ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.


പ​രാ​തി ന​ല്‍​കാം


വ​ന്യ​മൃ​ഗ​ങ്ങ​ള്‍ മൂ​ലം കൃ​ഷി​ക​ള്‍ ന​ശി​പ്പി​ച്ച​തി​ന് ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ പ​രാ​തി അ​ക്ഷ​യ വ​ഴി കൊ​ടു​ക്കാം. ഇ​തി​നാ​യി ന​ശി​പ്പി​ച്ച കൃ​ഷി​യു​ടെ അ​ടു​ത്ത് വ​സ്തു ഉ​ട​മ നി​ൽ​ക്കു​ന്ന ഫോ​ട്ടോ, സ്ഥ​ലം കൃ​ഷി ഓ​ഫീ​സ​ര്‍ ത​യാ​റാ​ക്കി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ്, ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ര്‍​പ്പ്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് തു​ട​ങ്ങി​യ​വ ന​ല്‍​കണം.

Tags : nattu vishesham Wild boar infestation causes

Recent News

Up