x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; സ്കൂ​ട്ട​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്


Published: January 18, 2026 08:08 AM IST | Updated: January 18, 2026 08:08 AM IST

പ​ന​ത്ത​ടി: റാ​ണി​പു​രം റോ​ഡി​ൽ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കെ.​എം. മ​നു (28), കെ. ​ത​ര​ൺ​കു​മാ​ർ (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബ​ളാം​തോ​ട് ക്ഷേ​ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ പെ​രു​ത​ടി​ക്കു സ​മീ​പം നെ​ല്ലി​ത്തോ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തോ​ടെ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ടു​ക​യും മ​ഴ പെ​യ്ത് ചെ​ളി​വെ​ള്ളം കെ​ട്ടി​നി​ന്ന ഭാ​ഗ​ത്തേ​ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു.

മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ രാ​ത്രി​കാ​ല സേ​വ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ പെ​ട്ടെ​ന്ന് വാ​ഹ​നം വി​ളി​ച്ച് ഇ​രു​വ​രെ​യും കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

K-Rail Survey

Tags : nattu vishesham Wild boar passengers injured

Recent News

Up