x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു


Published: January 6, 2026 07:16 AM IST | Updated: January 6, 2026 07:16 AM IST

കൊ​യി​ലാ​ണ്ടി: കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു. അ​രി​ക്കു​ളം- ന​ടു​വ​ത്തൂ​ർ റോ​ഡി​ലെ ആ​ളി​ല്ലാ​ത്ത കു​ന്നു​മ്മ​ൽ പ​റ​മ്പി​ലെ കി​ണ​റ്റി​ലാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കാ​ട്ടു​പ​ന്നി അ​ക​പ്പെ​ട്ട​ത്.


ക​ഴി​ഞ്ഞ ദി​വ​സം വ​നം വ​കു​പ്പ് വി​ഭാ​ഗം വെ​ടി വ​യ്ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും കാ​ട്ടു​പ​ന്നി കി​ണ​റ്റി​ലെ പൊ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ സ്ഥ​ല​ത്ത് എ​ത്തി​യ ഗ​ൺ​മാ​ൻ സു​രേ​ഷ് പേ​രാ​മ്പ്ര കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.


പ​ന്നി​യെ പു​റ​ത്തെ​ത്തി​ച്ച ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​രു​വ​ണ്ണ​മൊ​ഴി ഫോ​റ​സ്റ്റ് ഏ​രി​യ​യി​ൽ കാ​ട്ടു​പ​ന്നി​യെ സം​സ്ക​രി​ച്ചു.

Tags : Wild boar shot dead

Recent News

Up