x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​​ണ്ട​​മ​​റ്റ​​ത്ത് ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലി​​റ​​ങ്ങി​​യ കാ​​ട്ടു​​പ​​ന്നി​​യെ വെ​​ടി​​വ​​ച്ച് കൊ​​ന്നു


Published: February 15, 2026 05:22 AM IST | Updated: February 15, 2026 05:22 AM IST

മു​​ണ്ട​​ക്ക​​യം: മു​​ണ്ട​​ക്ക​​യം 31-ാം മൈ​​ൽ മു​​ണ്ട​​മ​​റ്റ​​ത്ത് ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലി​​റ​​ങ്ങി​​യ കാ​​ട്ടു​​പ​​ന്നി​​യെ വെ​​ടി​​വ​​ച്ച് കൊ​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ൾ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ കാ​​ട്ടു​​പ​​ന്നി പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്. ഉ​​ട​​ൻ​​ത​​ന്നെ നാ​​ട്ടു​​കാ​​ർ വാ​​ർ​​ഡ് മെം​​ബ​​ർ റോ​​യി ക​​പ്പ​​ലു​​മാ​​ക്ക​​ലി​​നെ​​യും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സൂ​​സ​​മ്മ മാ​​ത്യു​​വി​​നെ​​യും വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​വ​​രു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ലൈ​​സ​​ൻ​​സ് തോ​​ക്കു​​ള്ള വ​​ണ്ട​​ൻ​​പ​​ത​​ൽ സ്വ​​ദേ​​ശി​​യാ​​യ സ​​ജോ സ്ഥ​​ല​​ത്തെ​​ത്തു​​ക​​യും അ​​പ​​ക​​ട​​കാ​​രി​​യാ​​യ കാ​​ട്ടു​​പ​​ന്നി​​യെ വെ​​ടി​​വ​​ച്ച് കൊ​​ല്ലു​​ക​​യു​​മാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​നം വ​​കു​​പ്പി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം പ​​ന്നി​​യു​​ടെ ജ​​ഡം ഡീ​​സ​​ൽ ഒ​​ഴി​​ച്ച് ന​​ശി​​പ്പി​​ച്ച ശേ​​ഷം സ​​മീ​​പ​​ത്തെ പു​​ര​​യി​​ട​​ത്തി​​ൽ മ​​റ​​വു ചെ​​യ്തു.

ഈ ​​പ്ര​​ദേ​​ശ​​ത്ത് മു​​ന്പും കാ​​ട്ടു​​പ​​ന്നി ശ​​ല്യം രൂ​​ക്ഷ​​മാ​​ണ്. പ്ര​​ദേ​​ശ​​ത്തെ ക​​ർ​​ഷ​​ക​​രു​​ടെ കൃ​​ഷി​​ക​​ൾ കാ​​ട്ടു​​പ​​ന്നി​​ക​​ൾ വ്യാ​​പ​​ക​​മാ​​യാ​​ണ് ന​​ശി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടെ പ​​ല ക​​ർ​​ഷ​​ക​​രും ഇ​​വി​​ടെ ക​​പ്പ, വാ​​ഴ അ​​ട​​ക്ക​​മു​​ള്ള കൃ​​ഷി​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ഉ​​പേ​​ക്ഷി​​ച്ചു. വാ​​ഹ​​ന യാ​​ത്ര​​ക്കാ​​ര​​ട​​ക്കം പ​​ല​​പ്പോ​​ഴും കാ​​ട്ടു​​പ​​ന്നി ആ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ന്നു ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ് ര​​ക്ഷ​​പ്പെ​​ടു​​ന്ന​​ത്.

പു​​ല​​ർ​​ച്ചെ റ​​ബ്ബ​​ർ ടാ​​പ്പിം​​ഗി​​ന് പോ​​കു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ൾ പാ​​ട്ട​​കൊ​​ട്ടി ശ​​ബ്ദ​​മു​​ണ്ടാ​​ക്കി​​യാ​​ണ് ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന​​ത്. കാ​​ട്ടു​​പ​​ന്നി ശ​​ല്യ​​ത്തി​​ന് പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്ന് നി​​ര​​വ​​ധി​​ത​​വ​​ണ ആ​​വ​​ശ്യം ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും വ​​നം വ​​കു​​പ്പി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു യാ​​തൊ​​രു ന​​ട​​പ​​ടി​​യു​​മു​​ണ്ടാ​​കു​​ന്നി​​ല്ലെ​​ന്ന് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു

Tags : nattu vishesham Wild boar shot dead

Recent News

Up