x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ലാ​ടി​യി​ൽ കാ​ട്ടാ​ന​കൾ വീണ്ടും കൃഷി തകർത്തു


Published: February 3, 2026 08:03 AM IST | Updated: February 3, 2026 08:03 AM IST

നി​ല​ന്പൂ​ർ: കാ​ട്ടാ​നശ​ല്യ​ത്താ​ൽ മൈ​ലാ​ടി​യി​ലെ ക​ർ​ഷ​കകു​ടും​ബ​ങ്ങ​ൾ ഭീ​തി​യി​ൽ. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. കാ​ർ​ഷി​കവി​ള​ക​ൾ വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ച്ച​തി​ന് ഒ​രു വ​ർ​ഷ​മാ​യി​ട്ടും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ട്ടാ​ന​ശ​ല്യം വീണ്ടും ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മൈ​ലാ​ടി​പൊ​ട്ടി​യി​ലെ തൈ​പ​റ​ന്പി​ൽ ബി​ജു​വി​ന്‍റെ​യും ബി​നു​വി​ന്‍റെ​യും വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലെ​ത്തി കാ​ട്ടാ​ന വാ​ഴ​ക​ൾ ഉ​ൾ​പ്പെ​ടെ ന​ശി​പ്പി​ച്ചു.

നൂ​റി​ലേ​റെ വാ​ഴ​ക​ൾ, പ​ത്തോ​ളം തെ​ങ്ങു​ക​ൾ, പ്ലാ​വ് എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. ബി​ജു​വും കു​ടും​ബ​വും ശ​ബ്ദം കേ​ട്ട് നോ​ക്കു​ന്പോ​ൾ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു കാ​ട്ടാ​ന.

വ​നംവ​കു​പ്പ് അ​ശാ​സ്ത്രീ​യ​മാ​യി സോ​ളാ​ർ വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ച്ച​തി​നാ​ൽ വേ​ലി ഇ​ല്ലാ​ത്ത മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ചാ​ലി​യാ​ർ പു​ഴ​യും കാ​ഞ്ഞി​ര​പ്പു​ഴ​യും ക​ട​ന്ന് പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ൽനി​ന്ന് ഉ​ൾ​പ്പെ​ടെ മൈ​ലാ​ടി, മൈ​ലാ​ടി​പൊ​ട്ടി, മ​ണ്ണു​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ എ​ത്തു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടാ​ന മൈ​ലാ​ടി - മ​ണ്ണു​പ്പാ​ടം ഭാ​ഗ​ത്തെ റോ​ഡ് അ​രി​കി​ലേ​ക്ക് എ​ത്തി​യ​ത് യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യി​രു​ന്നു.മൈ​ലാ​ടി ഭാ​ഗ​ത്ത് വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് സോ​ളാ​ർ വൈ​ദ്യു​ത തൂ​ക്കു​വേ​ലി സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ വ​ന്യ​മൃ​ഗ ഭീ​തി​യി​ല്ലാ​തെ ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് വാ​ർ​ഡ് അം​ഗം ബ​ഷീ​ർ കാ​ട്ടു​മു​ണ്ട പ​റ​ഞ്ഞു.

Tags : nattru vishesham Wildfires destroy

Recent News

Up