കോട്ടയത്തു ചേര്‍ന്ന ദളിത് ക്രൈസ്തവ സഭാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ത്യന്‍ ക്രിസ്ത്യന്‍ കൗണ്
കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ഇന്ത്യന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ദളിത് ക്രൈസ്തവ സഭാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബിഷപ് തോമസ് മാവുങ്കാല്‍, ബിഷപ് ഡോ. ജോര്‍ജ് ആറ്റിന്‍കര, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സണ്ണി കാഞ്ഞിരം, കേണല്‍ ജേക്കബ് ജോസഫ്, റവ. അനിയന് കെ. പോള്‍, ഫാ. ജോസ്കുട്ടി ഇടത്തിനകം, പാസ്റ്റര്‍ ജോസഫ് ടി. സാം, പാസ്റ്റര്‍ സാംകുട്ടി കെ. പോള്‍, പാസ്റ്റര്‍ ജേക്കബ് കെ. ഡാനിയല്‍, റവ. സുശീല്‍ സൈമണ്‍, ജേക്കബ് ജോസഫ്, ജയിംസ് ഇലവുങ്കല്‍, കെ.പി.പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിനു നിവേദനവും നല്കി.